
കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷവും ഹെയർ ഡൊണേഷൻ കാമ്പയിനും താബോർ സെന്റ് ജോസഫ്സ് ഇടവക ഓഡിറ്റോറിയത്തിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷവും ഹെയർ ഡൊണേഷൻ കാമ്പയിനും താബോർ സെന്റ് ജോസഫ്സ് ഇടവക ഓഡിറ്റോറിയത്തിൽ നടന്നു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം, എസ്എംവൈഎം അതിരൂപത വൈസ് പ്രസിഡൻ്റ് ശ്രേയ ശ്രുതിനിലയം അധ്യക്ഷത വഹിച്ചു. കെ സിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത ആനിമേറ്റർ സിസ്റ്റർ ജോസ്ന എസ്എച്ച് ആമുഖപ്രഭാഷണവും താബോർ ഇടവക വികാരി ഫാ. തോമസ് പൂവൻപുഴ അനുഗ്രഹപ്രഭാഷണവും നടത്തി. കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ചെറുപുഴ ഫൊറോന ഡയറക്ടർ ഫാ. നിതിൻ പൂകമല, പ്രസിഡന്റ് ആൽബി മേലേടത്ത്, അതിരൂപത സെക്രട്ടറിയേറ്റ് അംഗങ്ങളായ ജിസ്മോൻ കുരീക്കാട്ടിൽ, അഖിൽ നെല്ലിയ്ക്കൽ, സോന ചവണിയാങ്കൽ, അഞ്ജലി വരിക്കാനിക്കൽ, അപർണ സോണി, എഡ്വിൻ തെക്കേമുറി എന്നിവർ പ്രസംഗിച്ചു. വനിതാദിനാഘോഷത്തിൻ്റെ ഭാഗമായി ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കലിനെ ആദരിച്ചു. തുടർന്ന് നടന്ന ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള ഹെയർ ഡൊണേഷൻ കാമ്പയിനിൽ പതിനഞ്ച് വനിതകൾ കേശദാനവും നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009