ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളന പ്രചാരണ വാഹന ജാഥ സമാപിച്ചു

കത്തോലിക്ക കോൺഗ്രസ് നൂറ്റെട്ടാമത് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പതിനാലിന് കണ്ണൂരിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിൻ്റെ പ്രചാരണാർത്ഥം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മലയോര മേഖലയിൽ പര്യടനം നടത്തിയ വാഹന ജാഥ പേരാവൂരിൽ സമാപിച്ചു.

പരസ്യം

പയ്യാവൂർ: കത്തോലിക്ക കോൺഗ്രസ് നൂറ്റെട്ടാമത് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പതിനാലിന് കണ്ണൂരിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിൻ്റെ പ്രചാരണാർത്ഥം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മലയോര മേഖലയിൽ പര്യടനം നടത്തിയ വാഹന ജാഥ പേരാവൂരിൽ സമാപിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് നയിച്ച ജാഥയുടെ അവസാനദിന യാത്ര ചെമ്പേരി ബസിലിക്ക റെക്ടർ ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് നെല്ലിക്കുറ്റിയിൽ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ. മാത്യു ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. ചളിമ്പറമ്പ്, ഏറ്റുപാറ, ചന്ദനക്കാംപാറ, പൈസക്കരി, പയ്യാവൂർ, മണിപ്പാറ, മണിക്കടവ്, ഉളിക്കൽ, വള്ളിത്തോട്,ഇരിട്ടി,എടൂര്, കരിക്കോട്ടക്കരി, കീഴ്പ്പള്ളി, കണിച്ചാർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന പള്ളിയങ്കണത്തിൽ എത്തിച്ചേർന്നത്. തുടർന്ന് നടന്ന സമാപന സമ്മേളനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. രാഷ്ട്ര പുരോഗതിക്ക് ഉതകുംവിധം ഈ നാട്ടിൽ കർഷകർക്കും അവശത അനുഭവിക്കുന്നവർക്കും യുവാക്കൾക്കും ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കാൻ ഭരണാധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പേരാവൂർ ഇടവക ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ ഫിലിപ്പ് വെളിയത്ത് മുഖ്യപ്രഭാഷണം നടതരാജ്യത്ത് ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നതിലും കേരളത്തിൽ ന്യൂനപക്ഷാവകാശങ്ങൾ സമയബന്ധിതമായി നടപ്പാക്കാത്തതിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഭരണകർത്താക്കൾ സത്വരമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഭാവിയിൽ അതിൻ്റെ തിക്ത ഫലങ്ങൾ ഭരണകൂടങ്ങൾ അനുഭവിച്ചറിയുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. മലബാറിലെ കുടിയേറ്റ കർഷകർ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമതകളും വന്യജീവി ആക്രമണങ്ങൾ ഉൾപ്പെടെയുള്ള യാതനകളും പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് പേരാവൂർ ഫൊറോന ഡയറക്ടർ ഫാ. തോമസ് പട്ടാംകുളം അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്ലോബൽ, അതിരൂപത ഭാരവാഹികളായ ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ, ഐ.സി. മേരി, ഷീബ തെക്കേടത്ത്, ബെന്നിച്ചൻ മഠത്തിനകം, ഷീജ കാറുകുളം, ബെന്നി പുതിയാമ്പുറം, ബിജു ഒറ്റപ്ലാക്കൽ, സിജോ കണ്ണേഴത്ത്, ബിജുമോൻ മണ്ഡപത്തിൽ, തോമസ് വർഗീസ്, ജെയിംസ് ഇമ്മാനുവൽ, ജോയ് കൊച്ചുകുന്നത്ത്പറമ്പിൽ, സാജു ഇടശേരി, ജോണി തോമസ് വടക്കേക്കര, ജോർജ് കാനാട്ട്, ഒ.മാത്യു, ജോബി പഴേമഠത്തിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം