
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു.
ചെമ്പേരി : വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ കുടുംബ സംഗമത്തോടനുബന്ധിച്ച് ചേർന്ന അനുമോദന സദസിൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഏരുവേശി ഗ്രാമപഞ്ചായത്ത് വാർഡുകളിലും വിജയിച്ച മെംബർമാരെ ആദരിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ചെമ്പേരി വൈഎംസിഎ പ്രസിഡൻ്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സിബി പിണക്കാട്ട് ആമുഖ പ്രഭാഷണവും ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ മുഖ്യപ്രഭാഷണവും നടത്തി. വൈഎംസിഎ കണ്ണൂർ സബ്റീജിയൻ ചെയർമാൻ ബെന്നി ജോൺ ജനപ്രതിനിധികളെ പൊന്നാടയണിയിച്ചു. തലശേരി അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡ് നേടിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവിനെ അനുമോദിച്ചു. വൈഎംസിഎ നടത്തിയ ചിത്രരചനാമത്സരത്തിൻ വിജയികളായവർക്കുള്ള സമ്മാനങ്ങളും വൈഎംസിഎ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോമോൻ,ആൽവിൻ ടീമിനും രണ്ടാം സ്ഥാനം നേടിയ അനീഷ്, വിപിൻ ടീമിനും ട്രോഫികളും, വൈഎംസിഎ നാഷണൽ കൗൺസിൽ ചെമ്പേരി വനിതാ ഫോറത്തിന് നൽകിയ തയ്യൽ മെഷീനും ചടങ്ങിൽ വിതരണം ചെയ്തു. വൈഎംസിഎ കണ്ണൂർ സബ് റീജിയൺ ജനറൽ കൺവീനർ ഷാജി ജോസഫ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ജോജി വട്ടോളി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ടെസി ഇമ്മാനുവൽ, ഏരുവേശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ, വാർഡ് മെംബർമാരായ മേരി ഫ്രാൻസിസ്, കെ.ഒ. ജനാർദ്ദനൻ, ചെമ്പേരി വൈഎംസിഎ വനിതാ ഫോറം ചെയർപേഴ്സൺ ലിസിയമ്മ ജോസഫ്, വൈഎംസിഎ സെക്രട്ടറി റോബി സഖറിയാസ് എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009