
ദേശമിത്രം യുപി സ്കൂളിൽ ബുദ്ധിയുടെ വ്യായാമമായ ചെസ്സ് പരിശീലനം ആരംഭിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് 14-വാർഡ് മെമ്പർ അനഘ.സി. ഉദ്ഘാടനം ചെയ്തു.
ചേടിച്ചേരി : ദേശമിത്രം യുപി സ്കൂളിൽ ബുദ്ധിയുടെ വ്യായാമമായ ചെസ്സ് പരിശീലനം ആരംഭിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് 14- വാർഡ് മെമ്പർ അനഘ.സി. ഉദ്ഘാടനം ചെയ്തു. വനം വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത, പ്രമുഖ ചെസ്സ് താരവും കാഞ്ഞിലേരി സ്വദേശിയുമായ ശ്രീ. ടി. ഗോപാലനാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. പാഠ്യേതര പ്രവർത്തനങ്ങളായ ഫുട്ബോൾ, കരാത്തെ എന്നിവയും പഠനത്തോടൊപ്പം കുട്ടികൾ പരിശീലിക്കുന്നു. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് മാത്രമാണെങ്കിലും ക്രമേണ മുഴുവൻ കുട്ടികളിലും എത്തിക്കുകയെന്നതാണ് ലക്ഷ്യം. മദർ പിടിഎ പ്രസിഡണ്ട് അർസീന കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ഒ സി ബേബി ലത, അധ്യാപിക ടി.കെ.രശ്മി, സ്കൂൾ ലീഡർ മാസ്റ്റർ ശ്രാവൺ കൃഷ്ണ എന്നിവർ സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009