ശ്രീകണ്ഠാപുരം വാർത്തകൾ

സ്ത്രീധന നിരോധന കാമ്പയിനുമായി തലശേരി അതിരൂപത കെസിവൈഎം

സ്ത്രീധന നിരോധന നിയമത്തിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കേരള നിയമപരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്ന ശുപാർശകൾക്കെതിരെ കെസിവൈഎം തലശേരി അതിരൂപത സമിതി സംഘടിപ്പിച്ച സ്ത്രീധന നിരോധന കാമ്പയിനിൻ്റെ മണിക്കടവ് ഫൊറോനയിൽ നടന്ന അതിരൂപതാതല ഉദ്ഘാടന ചടങ്ങിൽ പ്രവർത്തകർ പ്രതിജ്ഞ ചൊല്ലുന്നു.

പരസ്യം

പയ്യാവൂർ: സ്ത്രീധന നിരോധന നിയമത്തിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കേരള നിയമപരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്ന ശുപാർശകൾക്കെതിരെ സ്ത്രീധന നിരോധന കാമ്പയിനുമായി കെസിവൈഎം തലശേരി അതിരൂപത സമിതി. സ്ത്രീധന നിരോധന നിയമം ദുർബലപ്പെടുത്തുന്ന ഏതൊരു നീക്കവും സ്ത്രീകളുടെ അവകാശങ്ങൾക്ക് വിരുദ്ധവും സാമൂഹിക നീതിക്ക് ഗുരുതരമായ വെല്ലുവിളിയുമാണെന്ന് കെസിവൈഎം നേതൃത്വം അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉൾപ്പെടുന്ന 19 ഫൊറോന കേന്ദ്രങ്ങളിലും സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ സദസുകളും സംഘടിപ്പിച്ചു. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര മണിക്കടവ് ഫൊറോനയിൽ അതിരൂപത തല ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീധനം എന്നത് സമൂഹത്തിൽ ഇന്നും ഗുരുതരമായ സാമൂഹിക പ്രശ്നമായി തുടരുകയാണെന്നും ഇത്തരം സാഹചര്യത്തിൽ നിയമഭേദഗതികൾ സ്ത്രീകളുടെ സുരക്ഷയെയും അവകാശങ്ങളെയും ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരായ പോരാട്ടത്തിൽ സർക്കാർ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും നിലവിലുള്ള നിയമങ്ങൾ ശക്തമായിത്തന്നെ നടപ്പാക്കണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു. സ്ത്രീധന സമ്പ്രദായമില്ലാത്ത സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുവജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്നും, സാമൂഹിക നീതിക്കായി കെസിവൈഎം പോരാട്ടം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, ട്രഷറർ ബിബിൻ പീടിയേക്കൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ് എച്ച്, വൈസ് പ്രസിഡൻ്റുമാരായ അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സെക്രട്ടറിമാരായ സോന ചവണിയാങ്കൽ, സാൻജോസ് കളരിമുറിയിൽ, കൗൺസിലർമാരായ എഡ്വിൻ തെക്കേമുറി, അഞ്ജലി വരിക്കാനിയ്ക്കൽ, അപർണ സോണി എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം