
സെൻ്റ് ജൂഡ് തീർത്ഥാടന പള്ളിയിൽ പതിനൊന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ കൊടിയേറ്റി.
മണ്ടളം: സെൻ്റ് ജൂഡ് തീർത്ഥാടന പള്ളിയിൽ പതിനൊന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ കൊടിയേറ്റി. തുടർന്ന് പ്രസുദേന്തി വാഴ്ച, പരിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവക്ക് സഹവികാരി ഫാ.ഷോൺ പേരുക്കുന്നേൽ കാർമികത്വം വഹിച്ചു. ഫെബ്രുവരി ആറ് വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ പ്രസുദേന്തി വാഴ്ച, പരിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ.ആൽബിൻ തോപ്പിൽ, ഫാ. ഡിറ്റോ ശൗര്യാംതടത്തിൽ, ഫാ. ജോർജ് പുഞ്ചയിൽ, ഫാ. സുബീഷ് ഓരത്തേൽ, ഫാ. ജോബി ചെരുവിൽ, ഫാ. ജോൺ കൊച്ചുപുര, ഫാ. മാത്യു വേങ്ങക്കുന്നേൽ, ഫാ. തോമസ് പൈമ്പിള്ളിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. ആറിന് വൈകുന്നേരം 6 ന് പൊതുസമ്മേളനം ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന വികാരി ഫാ. ആൻ്റണി മഞ്ഞളാംകുന്നേൽ ഉദ്ഘാടനം ചെയ്യും. 6.30 മുതൽ വാർഷികാഘോഷ പരിപാടി ‘കലാസന്ധ്യ’ അരങ്ങേറും. ഏഴിന് വൈകുന്നേരം 4 ന് ഫാ. ജെയിംസ് ചെല്ലങ്കോട്ട് പരിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകും. 6.30 ന് മണ്ടളം ടൗണിലേക്ക് വിശ്വാസ പ്രഘോഷണ റാലി. രാത്രി 7.30 മുതൽ ഫാ. ജിതിൻ വയലുങ്കൽ നയിക്കുന്ന ഫ്യൂഷൻ ഗാനമേള. എട്ടിന് രാവിലെ 7 ന് പരിശുദ്ധ കുർബാന. 10 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009