
കേരളത്തിൽ കർഷക കമ്മീഷനെ നിയോഗിക്കാൻ സർക്കാർ തയാറാകണമെന്ന് ഇൻഫാം സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്കറിയ നെല്ലംകുഴി സർക്കാരിനോടാവശ്യപ്പെട്ടു.
പയ്യാവൂർ: വളരെയേറെ പ്രതീക്ഷകളോടെയാണ് റബർ കർഷകർ ഈ ബജറ്റിനെ കാത്തിരുന്നത്. എൽഡിഎഫ് സർക്കാരിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 250 രൂപ അടിസ്ഥാന വിലയിൽ റബറിന് ഇൻസെൻ്റീവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ കഴിഞ്ഞ 5 വർഷങ്ങളായി റബർ കർഷകർക്കുണ്ടായിരുന്നു. എന്നാൽ ബജറ്റിൽ എന്തെങ്കിലുമൊരു പരാമർശം പോലുമുണ്ടായില്ല. റബർ കർഷകർക്ക് 60 വയസ് കഴിഞ്ഞാൽ 2500 രൂപയുടെ പെൻഷൻ പ്രതീക്ഷിച്ചിരുന്നതും ഉണ്ടായില്ല. കടക്കെണിയിലായ കർഷകർക്കും ജപ്തി നേരിടുന്നവർക്കും കടാശ്വാസവും ഇളവും പ്രതീക്ഷിച്ചിരുന്നു. അതും അനുവദിച്ചില്ല. വന്യമൃഗ ശല്യത്തിനെതിരെ വ്യക്തമായ ഒരു നിലപാടും പ്രഖ്യാപിച്ചില്ല. തെരുവിൽ അലയുന്ന നായ്ക്കളിൽ നിന്ന് കുഞ്ഞുങ്ങളെപ്പോലും സംരക്ഷിക്കാൻ കഴിയാത്ത ഭരണസംവിധാനമാണ് കേരളത്തിലുള്ളത്. ഇതിന് മാററമുണ്ടാകണം. കർഷക പ്രതിഷേധം അനിവാര്യമായി മാറുകയാണ്. കേരളത്തിൽ കർഷക കമ്മീഷനെ നിയോഗിക്കാൻ സർക്കാർ തയാറാകണമെന്ന് ഇൻഫാം സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്കറിയ നെല്ലംകുഴി സർക്കാരിനോടാവശ്യപ്പെട്ടു.ഇൻഫാം പയ്യാവൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സണ്ണി തുണ്ടത്തിൽ, ടോമി ചക്കാലക്കുന്നേൽ,ജോസ് തോണിയ്ക്കൽ, ലാലിച്ചൻ കുഴിയാത്ത്, ടോമി വടക്കേക്കുരീക്കാട്ട് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009