
നിർമല ഹൈസ്കൂളിലെ 1980 എസ്എസ്എൽസി ബാച്ച് സഹപാഠികളുടെ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
പയ്യാവൂർ: നിർമല ഹൈസ്കൂളിലെ 1980 എസ്എസ്എൽസി ബാച്ച് സഹപാഠികളുടെ സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് സംഗമം ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായിയും എസ്ബി ഗ്രൂപ്പ് ചെയർമാനുമായ പൂർവവിദ്യാർത്ഥി സാജു ജോർജിനെയും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പി. ജി. ജോസഫ്, റോസമ്മ കുഴിവേലിൽ, മാത്യു ജോസഫ് എന്നിവരെയും സിസ്റ്റർ ഡാഫെൻ തോമസ് ആദരിച്ചു. എൻ.നിസാർ, കെ.ആർ.പുഷ്പവല്ലി എന്നിവർ പ്രസംഗിച്ചു. 1980 ബാച്ചിന്റെ മൂന്നാമത്തെ സംഗമം ആയിരുന്നെങ്കിലും നാൽപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം ആദ്യമായി കണ്ടുമുട്ടുന്ന ചിലർക്ക് ഈ ഒത്തുചേരൽ അവിസ്മരണീയ അനുഭവമായി. തുടർന്നും കൂട്ടായ്മ സജീവമായി നിലനിർത്തുന്നതിനായി പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009