ശ്രീകണ്ഠാപുരം വാർത്തകൾ

റോബോട്ടിക്‌സ് ശിൽപ്പശാല സംഘടിപ്പിച്ചു

മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിൽ പ്രവർത്തച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഴയങ്ങാടി ഗവ. യുപി സ്‌കൂളിൽ സംഘടിപ്പിച്ച റോബോട്ടിക്‌സ് ശിൽപ്പശാല ശ്രീകണ്ഠപുരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബിജു ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഴയങ്ങാടി ഗവ. യുപി സ്‌കൂളിൽ റോബോട്ടിക്‌സ് ശിൽപ്പശാല സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ബിജു ശിൽപ്പശാല ഉദ്‌ഘാടനം ചെയ്തു. മേരിലാൻഡ് ഹൈസ്‌കൂൾ മുഖ്യാധ്യാപകൻ ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. പഴയങ്ങാടി ഗവ. യുപി സ്‌കൂൾ അധ്യാപിക ഹഫ്സത്ത് ആമുഖ പ്രഭാഷണം നടത്തി. കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷൈന പി. ലൂക്കോസ്, കൈറ്റ് മാസ്റ്റർ ലിബിൻ കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു. അനുദിന ജീവിതത്തിൽ റോബോട്ടുകളുടെ സാധ്യതകൾ, അവയുടെ പ്രവർത്തന രീതികൾ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകി. എൽഇഡി ലൈറ്റുകളും, സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോഴിയും വിദ്യാർത്ഥികൾക്ക് വിസ്മയാനുഭവങ്ങളായി. മുഹിബുൽ ഹഖ്, ത്രിജിൻ ബിജു, നോയൽ മാനുവൽ ജോഷി, ഫാത്തിമത്തുൽ അസ, റിസ ഫാത്തിമ, പി.പി.ഫാത്തിമ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു. ഒ.അദ്വൈത്, കെ.അശ്വനിത്, പി.ശ്രീദേവ്, ലിയ ഷെറിൻ എന്നിവർ സാങ്കേതിക സഹായം നൽകി. മേരിലാൻഡ് ഹൈസ്‌കൂൾ ഐടി കോ ഓർഡിനേറ്റർ സ്റ്റീഫൻ തോമസ്, പഴയങ്ങാടി യുപി സ്‌കൂൾ മുഖ്യാധ്യാപകൻ കെ.പി.കുമാരൻ, സൻഹാ ഫാത്തിമ, എ.പി.ഷിസ, ഫാത്തിമത്തുൽ നജ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം