ശ്രീകണ്ഠാപുരം വാർത്തകൾ

ഹെൽമെറ്റിനൊരു മിഠായിയുമായി ചാമക്കാലിലെ വിദ്യാർത്ഥികൾ

ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂൾ സുരക്ഷ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ‘ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു’ എന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ നടത്തിയ ബോധവത്കരണ പരിപാടിയിൽ നിന്ന്.

പരസ്യം

പയ്യാവൂർ: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂൾ സുരക്ഷ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘ഹെൽമെറ്റിന് ഒരു മിഠായി’ പദ്ധതി ഏറെ കൗതുകകരമായി. ഹെൽമെറ്റ് വച്ച ഇരുചക്ര വാഹന യാത്രക്കാർക്കും സീറ്റു ബൽറ്റിട്ട കാർ യാത്രികർക്കും വിദ്യാർത്ഥികൾ മിഠായിയും അല്ലാത്തവർക്ക് റോഡ് സുരക്ഷ പ്രതിജ്ഞാകാർഡും നൽകുകയാണുണ്ടായത്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ ടോമി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളാണ് സ്കൂളിൽ നടപ്പാക്കിവരുന്നത്. ഗതാഗത നിയമങ്ങൾ നേരിട്ട് അനുഭവത്തോടെ പഠിക്കുന്നതിനായി ‘കുട്ടിക്കവല ‘ എന്ന പേരിൽ ഒരു മാതൃകാറോഡ് സ്കൂൾ പരിസരത്ത് മുമ്പേ തന്നെ സജ്ജമാക്കിയിട്ടുള്ളതാണ്. ഇത് മുഖേന നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കാറുമുണ്ട്. പ്രമുഖ വാഹന വിതരണക്കാരായ കുറ്റൂക്കാരൻ ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് ‘സുരക്ഷിത് മാർഗ് ‘ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ അമ്പത് സ്കൂളുകളെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ഗതാഗത നിയമങ്ങളുമായി ബന്ധപ്പെടുത്തി ചാമക്കാൽ ഗവ.എൽപി സ്കൂളിൽ നടപ്പാക്കിയ ‘കുട്ടിക്കവല ‘ പദ്ധതിക്ക് കഴിഞ്ഞ വർഷം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ‘ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു’ എന്ന സന്ദേശമുയർത്തി സ്കൂളിലെ വിദ്യാർത്ഥികൾ തയാറാക്കിയ വേറിട്ട ഗതാഗത ബോധവത്കരണ പരിപാടികൾ ഏറെ ജനശ്രദ്ധയാ കർഷിച്ചിട്ടുണ്ട്. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, എസ്എംസി ചെയർമാൻ കെ.ജി.ഷിബു, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ എഡ്വിൻ റെജീഷ്, അധ്യാപകരായ എം.ടി.മധുസൂദനൻ, പി.ശിൽപ , ടി.വി.ദീപ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം