
പയ്യാവൂർ ചാമക്കാൽ എസ്എൻ യുപി സ്കൂളിൽ സംഘടിപ്പിച്ച കുഷ്ഠരോഗ നിർമാർജന ബോധവത്കരണ പരിപാടിയുടെ ഭാഗമായ അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലുന്നു
പയ്യാവൂർ: സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘അശ്വമേധം 7.0’ കുഷ്ഠരോഗ നിർണയ ഭവന സന്ദർശനത്തിൻ്റെ ഭാഗമായി ചാമക്കാൽ എസ്എൻ യുപി സ്കൂളിൽ ചന്ദനക്കാംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്.എൽ.സുനി ക്ലാസ് നയിച്ചു. സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗം കണ്ടെത്തി ശരിയായ ചികിത്സ നൽകി ഭേദമാക്കി മറ്റുള്ളവരിലേക്ക് പകരുന്നത് തടഞ്ഞ് കുഷ്ഠരോഗം നിർമാർജനം ചെയ്യുകയാണ് ലക്ഷ്യം. കുഷ്ഠരോഗ സാധ്യതാ ലക്ഷണങ്ങൾ ക്ലാസിൽ വിശദീകരിച്ചു. അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. സ്കൂൾ മുഖ്യാധ്യാപിക എം.ഷീജ, എ.കെ.ആശ, പി.സ്മിത, പി.എം.രശ്മി, പി.കെ.ഹോളി, കൃപ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009