ശ്രീകണ്ഠാപുരം വാർത്തകൾ

എംടി അനുസ്മരണം നടത്തി.

സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി.

പരസ്യം

പയ്യാവൂർ: സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി. ഇതോടൊപ്പം  പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും നല്കി.ഉളിക്കൽ വയത്തൂർ യുപി സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങ് സംസ്കാര സാഹിതി കണ്ണൂർ ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം ചെയർമാൻ കെ.വി.ജേക്കബ് അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ മുൻ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന എം.ടി.വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണവും സംസ്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ  ഡോ.വി.എ.അഗസ്റ്റിൻ മുഖ്യപ്രഭാഷണവും നടത്തി. നമ്മുടെ കുട്ടികൾക്ക് മലയാള ഭാഷയെ സ്നേഹിക്കാനും മലയാളം പുസ്തകങ്ങൾ വായിക്കാനും മലയാളത്തിൽ സാഹിത്യ സൃഷ്ടികൾ രചിക്കാനും സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. വയത്തൂർ യുപി സ്കൂൾ മുഖ്യാധ്യാപകൻ എൻ.ജെ.തോമസ്, സംസ്കാര സാഹിതി നിയോജക മണ്ഡലം ട്രഷറർ ടി.ഡി.ദേവസ്യ, രഘുനാഥ കുറുപ്പ്, ലിസമ്മ ബാബു, നിർമല, വി.ജെ.എമ്മാനുവൽ എന്നിവർ പ്രസംഗിച്ചു. മധു കോയിത്തട്ട എംടിയെ അനുസ്മരിച്ച് കവിത ചൊല്ലി. വിദ്യാർത്ഥികൾക്കായി നടത്തിയ എംടി ചിത്രങ്ങളുടേയും പുസ്തകങ്ങളുടേയും പ്രദർശന വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജി സണ്ണി പുസ്തകങ്ങൾ സമ്മാനമായി വിതരണം ചെയ്തു.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം