ശ്രീകണ്ഠാപുരം വാർത്തകൾ

രത്നഗിരി സ്കൂളിൽ സ്മാർട്ട് ബോർഡ്‌ ഉദ്ഘാടനം ചെയ്തു 

വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ പുതുതായി സ്ഥാപിച്ച സ്മാർട്ട് ബോർഡ്  ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. 

പരസ്യം

പയ്യാവൂർ: വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ പുതുതായി സ്ഥാപിച്ച സ്മാർട്ട് ബോർഡ്  ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു.  ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി അറിവിന്റെ പുതിയ ലോകങ്ങൾ കീഴടക്കാൻ വിദ്യാർത്ഥികൾക്ക്  സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാർ ഞറളക്കാട്ട് പറഞ്ഞു. ഏരു വേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സാലി മാത്യു വെള്ളവള്ളിയിൽ, ജർമനിയിൽ ഇടവക വികാരിയായി സേവനം ചെയ്യുന്ന രത്നഗിരി സ്വദേശി ഫാ.ജോണി വെള്ളവള്ളിയിൽ, സ്കൂൾ മുഖ്യാധ്യാപിക ഷൈനി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ജർമനിയിൽ ഫാ.ജോണി വികാരിയായ ഇടവകയിലെ മാർലെന  ബ്രൻഡ്‌ലെ, ഡോ.ഹോലെഷ് എന്നിവരാണ് സ്കൂളിലേക്ക്  സ്മാർട്ട് ബോർഡ് സ്പോൺസർ ചെയ്തത്. ഇരുവർക്കും സ്കൂൾ പിടിഎ പ്രസിഡന്റ് ജിയോ മാത്യു നന്ദി അറിയിച്ചു.  റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം