പെയിൻ്റിംഗ് എക്സിബിഷനും, യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാമത്സരവും ചെമ്പേരി ലൂർദ് മാതാ ബസിലിക്കയുടെ സമീപത്തെ വൈഎംസിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.
പയ്യാവൂർ: വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ കുടുംബ സംഗമത്തോടനുബന്ധിച്ച് മലയോരമേഖലയിലെ പ്രശസ്ത ചിത്രകാരൻ എബിൻ സെബാസ്റ്റ്യൻ പൂവേലിയുടെ നേതൃത്വത്തിൽ ഒരുക്കിയ പെയിൻ്റിംഗ് എക്സിബിഷനും, യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാമത്സരവും ചെമ്പേരി ലൂർദ് മാതാ ബസിലിക്കയുടെ സമീപത്തെ വൈഎംസിഎ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. എക്സിബിഷനും വിദ്യാർത്ഥികളുടെ ചിത്രരചന മത്സരവും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, വാർഡ് മെംബർ മോഹനൻ മൂത്തേടൻ, ചെമ്പേരി വൈഎംസിഎ പ്രസിഡൻ്റ് ജോമി ജോസ് ചാലിൽ എന്നിവർ പ്രസംഗിച്ചു. എബിൻ സെബാസ്റ്റ്യൻ വരച്ച ചിത്രങ്ങൾക്കൊപ്പം മലയാേര മേഖലയിലെ വിവിധ ചിത്രകാരന്മാരുടെ രചനകളും ഉൾപ്പെടുത്തിയ എക്സിബിഷനിൽ പ്രവേശനം സൗജന്യമായിരുന്നു. പ്രോഗ്രാം ഡയറക്ടർമാരായ ബിജു തയ്യിൽ, സിബി പിണക്കാട്ട്, അജി കൊട്ടാരത്തിൽ, ദീപു കണ്ടത്തിൽ, റോബി ഇലവുങ്കൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009