കിസാൻ സർവീസ് സൊസൈറ്റിയുടെ ആറാമത് ജന്മദിനാഘോഷവും ഇരിക്കൂർ ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഏറ്റെടുക്കൽ സമ്മേളനവും കെഎസ്എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ചെമ്പന്തൊട്ടി: കിസാൻ സർവീസ് സൊസൈറ്റിയുടെ (കെഎസ്എസ്) ആറാമത് ജന്മദിനാഘോഷവും ഇരിക്കൂർ ബ്ലോക്ക് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ഏറ്റെടുക്കൽ സമ്മേളനവും ചെമ്പന്തൊട്ടി ഡ്രീം കാസിൽ ഓഡിറ്റോറിയത്തിൽ നടന്നു. കെഎസ്എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കൃഷിരീതിയിൽ നിന്ന് ആധുനിക കൃഷിയിലേക്ക് മാറിയെങ്കിൽ മാത്രമേ കർഷകർക്ക് രക്ഷയുള്ളുവെന്നും അതിനായി കെഎസ്എസ് കർഷകരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് നിൽക്കാതെ കർഷകൻ ഒരുമിച്ച് നിൽക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന വികാരി ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ പറഞ്ഞു. കെഎസ്എസ് ദേശീയ ട്രഷർ ഡി.പി.ജോസ് മുഖ്യപ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. കെഎസ്എസ് നാഷണൽ സർവീസ് ഡയറക്ടർ കെ.സി.സെബാസ്റ്റ്യൻ, കെഎസ്എസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റും ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലറുമായ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, കെഎസ്എസ് ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡൻ്റ് സണ്ണി കൊച്ചുപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009