പൊതുസമ്മേളനം ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ഉൽഘാടനം ചെയ്തു
ശ്രീകണ്ടപുരം : കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി- കർഷക ദ്രോഹ നയങ്ങൾക്കെതിരെ മെയ്യ് 20 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം UDTF ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീ കണ്ട പുരം ബസ്റ്റാൻ്റിൽ പൊതു സമ്മേളനം സംഘടിപ്പിച്ചു. പൊതുസമ്മേളനം ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ഉൽഘാടനം ചെയ്തു. എസ്ടിയു ജില്ലാ സെക്രട്ടറിയും , യു ഡി ടി എഫ് മണ്ഡലം ചെയർമാനുമായ കെ പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റും, യുഡി ടി എഫ് കൺവിനറുമായ ബേബി മുല്ലക്കരിയിൽ, കെ പി സലാഹുദ്ദീൻ, എം ഒ മാധവൻ മാസ്റ്റർ, എൻ പി റഷീദ് മാസ്റ്റർ, പി ടി കുര്യാക്കോസ് മാസ്റ്റർ, എൻ പി സിദ്ദീഖ്, മുൻസിപൽ കൗൺസിലർമാരായ വി പി നസീമ , ത്രേസ്യാമ്മ മാത്യു,ജിൻസ് കാളിയാനി, സബൂർ സി , ജോസ് അറക്കാപറമ്പിൽ, ടി സി ഇബ്രാഹിം, രാജേന്ദ്രൻ പി സി തുടങ്ങിയവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009