തലശേരി അതിരൂപതയിൽ 2025 സാമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ മാതൃദിനത്തോടനുബന്ധിച്ച് അമ്മമാർക്കായ് കായിക മേള സംഘടിപ്പിച്ചു.
പയ്യാവൂർ: തലശേരി അതിരൂപതയിൽ 2025 സാമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ മാതൃദിനത്തോടനുബന്ധിച്ച് അമ്മമാർക്കായ് കായിക മേള സംഘടിപ്പിച്ചു. അതിരൂപതയിലെ ഓരോ യൂണിറ്റുകളിലേയും ഏറ്റവും മികച്ച കായിക പ്രതിഭകളെ കണ്ടെത്തി അവരെ പങ്കെടുപ്പിച്ച് പത്തൊൻപത് മേഖലകളിലായി ആദ്യഘട്ടം മത്സരങ്ങൾ നടത്തി. അതിൽ ഓരോ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയ വ്യക്തികളും ടീമുകളുമാണ് അതിരൂപതാതല കായിക മത്സരത്തിൽ മാറ്റുരച്ചത്. തളിപ്പറമ്പിലെ പുഷ്പഗിരി സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക മേളയിൽ അഞ്ഞൂറോളം കായിക പ്രതിഭകൾ പങ്കെടു ത്തു. പത്തൊമ്പത് മേഖലകളുടെയും വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് മത്സര പരിപാടികൾ ആരംഭിച്ചത്. മാതൃവേദി അതിരൂപതാ പ്രസിഡന്റ് സിസി ആന്റണി സല്യൂട്ട് സ്വീകരിച്ചു. അതിരൂപതാംഗമായ കായികപ്രതിഭ ഹവിൽദാർ അൻസാ ബാബു മുഖ്യാതിഥിയായിരുന്നു. തളിപ്പറമ്പ് ഫൊറോന വികാരി ഫാ.മാത്യു ആശാരിപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നാല് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങൾ നടന്നത്. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ യൂണിറ്റുകൾക്കും, മേഖലകൾക്കുമുള്ള എവർ റോളിംഗ് ട്രോഫികൾ അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ആന്റണി മുതുകുന്നേൽ വിതരണം ചെയ്തു. 29 പോയിന്റുകൾ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വായാട്ടുപറമ്പ് മേഖല ആൻമരിയ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും, 25 പോയിന്റുകളോടെ രണ്ടാം സ്ഥാനം നേടിയ ചെറുപുഴ മേഖല മാതാ ബോട്ടിക് സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും, 23 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തെത്തിയ തോമാപുരം മേഖല തൈപ്പറമ്പിൽ ഫാമിലി സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും സ്വന്തമാക്കി. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ യൂണിറ്റുകൾക്കുള്ള ഒന്നു മുതൽ മൂന്നു വരെ ട്രോഫികൾ യഥാക്രമം കച്ചേരിക്കടവ്, ശ്രീകണ്ഠപുരം, മാലോം എന്നീ യൂണിറ്റുകൾ കരസ്ഥമാക്കി. മാതൃവേദി അതിരൂപതാ ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, ബ്രദർ ജോയൽ, സ്പോർട്സ് കൺവീനർ ജിജി, ലിൻസി, മേഴ്‌സി, വത്സമ്മ, റെജീന, ബീന എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009