ശ്രീകണ്ഠപുരം‣ ചെങ്ങളായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ചെങ്ങളായി പൊലിമ’ വികസന-വിജ്ഞാന സാംസ്കാരിക പരിപാടി 18 മുതൽ 25 വരെ ചെങ്ങളായി യുപി സ്കൂളിൽ നടക്കും.
ശ്രീകണ്ഠപുരം‣ ചെങ്ങളായി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ചെങ്ങളായി പൊലിമ’ വികസന-വിജ്ഞാന സാംസ്കാരിക പരിപാടി 18 മുതൽ 25 വരെ ചെങ്ങളായി യുപി സ്കൂളിൽ നടക്കും. 18-ന് അഞ്ചിന് വിളംബര ഘോഷയാത്ര, അങ്കണവാടി കലോത്സവം എന്നിവ നടക്കും. തുടർന്ന് കളക്ടർ അരുൺ കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ മുഖ്യാതിഥിയാകും. രാത്രി ഏഴിന് മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് അരങ്ങേറും. 19-ന് രാവിലെ 10-ന് ആരോഗ്യരംഗത്തെ വിവിധ വിഷയങ്ങളിൽ സെമിനാറും സംവാദവും നടക്കും. കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനംചെയ്യും. വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇശൽ രാവ് അരങ്ങേറും. 21-ന് 10-ന് വയോജന സർഗ സംഗമം പ്രൊഫ. എ കെ ജയശ്രീയും വൈകീട്ട് സാംസ്കാരിക സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണനും ഉദ്ഘാടനം ചെയ്യും. കലാസന്ധ്യയും നടക്കും. 22-ന് രാവിലെ അധ്യാപക-പിടിഎ സംഗമവും സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ഒത്തുചേരലും. വൈകീട്ട് സാംസ്കാരിക സമ്മേളനം പ്രിൻസിപ്പൽ പി വി ദേവരാജൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ സാഹിത്യ പ്രവർത്തകരുടെയും ഗ്രന്ഥശാല പ്രവർത്തകരുടെയും കൂട്ടായ്മ രൂപവത്കരണം സുരേഷ് ബാബു ശ്രീസ്ത ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രദേശവാസികളുടെ നാടകം അരങ്ങേറും. 23-ന് കാർഷിക-മൃഗ സംരക്ഷണ മേഖലയിലെയും വിവിധ വിഷയങ്ങളെ മുൻനിർത്തി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ആത്മ പ്രോഗ്രാം ഡയറക്ടർ എ സുരേന്ദ്രനും സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി പി മോഹനനും നിർവഹിക്കും. തുടർന്ന് താവം ഗ്രാമവേദിയുടെ നാടൻപാട്ട് അരങ്ങിലെത്തും. 24-ന് യുവജന കൂട്ടായ്മയും പ്രൊഫഷണൽ മീറ്റും എംടിഡിസി ചെയർമാൻ പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. രാത്രി മ്യൂസിക്കൽ നൈറ്റ് നടക്കും. 25-ന് കുട്ടികളുടെ ലൈഫ് സ്കിൽ പരിശീലന പരിപാടി മോട്ടിവേഷൻ സ്‍പീക്കർ പ്രദീപൻ മാലോത്ത് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ എംഎൽഎ മാരായ സജീവ് ജോസഫും കെ വി സുമേഷും മുഖ്യാഥിതികളാകും. ഡിജെ നൈറ്റും അരങ്ങേറും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009