ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിട്ടിയിൽയുവാവ് മുങ്ങി മരിച്ച സംഭവം; 3 സുഹൃത്തുക്കൾ അറസ്‌റ്റിൽ.

2q 103

ഒരുമാസം മുൻപ് വട്ട്യറപ്പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തു ക്കൾ അറസ്‌റ്റിൽ .

പരസ്യം

ഇരിട്ടി: ചെടിക്കുളം സ്വ ദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിൽ ഇരിട്ടി പയ ഞ്ചേരി പാറാൽ വീട്ടിൽ കെ.കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി.കെ.സാ ജിർ (46), മുരിങ്ങോടി മുള്ളൻപറ മ്പത്ത് വീട്ടിൽ എ.കെ.സജീർ എന്നിവരെയാണ് ഇരിട്ടി പോലിസ് അറസ്‌റ്റ് ചെയ്തത്. അപകടത്തിൽപെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നതിനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റ് .സെപ്റ്റംബർ 5ന് ആണ് കേസിനാസ്പ‌ദമായ സംഭവം. ഉച്ചയ്ക്ക് ഒന്നോടെയാണ് ഇവർക്കൊപ്പം ജോബിൻ കുളിക്കാനെത്തിയത്.നാലോടെ ഒഴുക്കിൽപെട്ടു കാണാതായി. അപകടവിവരം സമീപവാസികളെയോ പോലീസിനെയോ അഗ്നിരക്ഷാസേനയെയോ അറിയിക്കാതെ 3 പേരും ആദ്യം വീട്ടിലേക്കും തുടർന്നു മൈസൂരുവിലേക്കും കടക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. രാത്രി വൈകിയും ജോബിൻ എത്താത്തതിനെത്തുടർന്നു ബന്ധുക്കൾ അന്വേഷണം തുടങ്ങി. പുഴക്കരയിൽ ജോബിന്റെ വസ്ത്രം കണ്ടെത്തി. പിറ്റേന്നു രാവിലെ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു തിരച്ചിൽ തുടങ്ങിയെങ്കിലും ഏഴിനാണ് സമീപത്തെ കടവിൽനിന്നു മൃ തദേഹം കണ്ടെത്തിയത്. ഇവരെ റിമാൻഡ് ചെയ്തു. എസ്എ ച്ച്ഒ എ.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്ഐമാരായ ഷറഫുദീൻ, സന്തോഷ്, ടി.ജി.അശോകൻ, സീ നിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിഹാബുദീൻ, ബിജു എന്നിവരാണുണ്ടായിരുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം