പയ്യാവൂർ പാറക്കടവ് – വാതിൽമട റോഡിൻ്റെ നവീകരണ പ്രവൃത്തി മന്ദഗതിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ട നിലയിൽ.
പയ്യാവൂർ: റോഡ് നിർമാണ പ്രവൃത്തി മന്ദഗതിയിലായത് ജനങ്ങൾക്ക് ദുരിതമായി. പാറക്കടവ്-വാതിൽമട റോഡിൻ്റെ പ്രവൃത്തിയാണ് കരാറുകാരന്റെ അനാസ്ഥമൂലം ഇഴഞ്ഞുനീങ്ങുന്നത്. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതി മുഖേന അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ഈ റോഡ് പുനർനിർമിക്കുന്നത്. റോഡിലെ കയറ്റങ്ങൾ കുറച്ച് വീതി കൂട്ടി ടാറിംഗ് നടത്തുന്ന പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി. മഴശക്തമാകു മ്പോൾ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയാണ്. വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ നിത്യേന യാത്ര ചെയ്യുന്ന റോഡാണിത്. റോഡ് പണിയിൽ ക്രമക്കേടുകൾ വ്യാപകമാണെന്നും പരാതിയുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുടെ പ്രദേശിക നേതാക്കളും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണിതിന് പിന്നിലെന്നും ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിൽക്കുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. റോഡിൻ്റെ നവീകരണം എത്രയും വേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് എ. നാരായണൻ മുന്നറിയിപ്പ് നൽകി. 🛑 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009