ഡിസംബർ 22 ആം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് ശ്രീകണ്ഠപുരം ഉണ്ണി മിശിഹാ തീർത്ഥാടന ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന ക്രിസ്തുമസ് സന്ദേശ റാലി ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ സമാപിക്കും.
KCYM ചെമ്പന്തൊട്ടി ഫൊറോന, YMCA ശ്രീകണ്ഠാപുരം, YMCA മടമ്പം, ചെമ്പന്തൊട്ടി ഫൊറോന, മടമ്പം ഫൊറോന, സെൻ്റ് തോമസ് ആശ്രമം കോട്ടൂർ, ഇൻഫന്റ് ജീസസ് ചർച്ച് ശ്രീകണ്ഠാപുരം സെൻ്റ് തോമസ് ചർച്ച് കോട്ടൂർ,പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ക്രിസ്തുമസ് സന്ദേശയാത്രയും മെഗാ ക്രിസ്മസ് ആഘോഷവും ഡിസംബർ 22 ആം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചര മണി മുതൽ ശ്രീകണ്ഠപുരത്ത് നടക്കും. ക്രിസ്തുമസ് സന്ദേശം വിളിച്ചോതുന്ന പ്ലോട്ടുകളും 500 ഓളം ക്രിസ്മസ് പാപ്പാ വേഷധാരികളും റാലിക്ക് മിഴിവേകും. റാലിയെ തുടർന്ന് ടൗൺ സ്ക്വയറിൽ വച്ച് ഫാ. അഗസ്റ്റിൻ പാംപ്ലാനി CST ക്രിസ്തുമസ് സന്ദേശം നൽകും. തുടർന്ന് പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും KCYM, YMCA സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കുന്ന കലാസന്ധ്യയും അരങ്ങേറും. പരിപാടിയുടെ പ്രചരണാർത്ഥം ഡിസംബർ 20 ആം തീയതി കോട്ടൂർ ഐടിഐയുടെ നേതൃത്വത്തിൽ വിളംബര ബൈക്ക് റാലിയും ഫ്ലാഷ് മോബും അരങ്ങേറും. പ്രോഗ്രാം കൺവീനർ ഫാദർ ജോസഫ് മഞ്ചപ്പിള്ളിൽ , കോട്ടൂർ ആശ്രമം സുപ്പിരിയർ ഫാദർ ജോൺ കൊച്ചുപുരയ്ക്കൽ സി എസ് ടി, സെന്റ് തോമസ് ചർച്ച് കോട്ടൂർ വികാരി ഫാദർ ജോബി ഇടത്തിനാൽ സി എസ് ടി,കോട്ടൂർ പ്രൈവറ്റ് ഐ.ടി.ഐ ഡയറക്ടർ ഫാദർ ജോഫിൻ തോമസ് സി എസ് ടി, വൈഎംസിഎ പ്രസിഡൻറ് ശ്രീ ബേബിച്ചൻ ജേക്കബ്, ചെമ്പൻതൊട്ടി കെ സി വൈ എം പ്രസിഡൻറ് എബിൻ ഐസക്, വൈ എം സി എ സെക്രട്ടറി ശ്രീ റെജി കാര്യയാങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009