വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭമുഖ്യത്തിൽ ജനുവരി 24 മുതൽ പത്ത് ദിവസങ്ങളിലായി നടത്തുന്ന കാർഷിക, വിദ്യാഭ്യാസ, സാംസ്കാരിക, വിനോദ പ്രദർശന മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 13 ന് വൈകുന്നേരം 4 ന് ചെമ്പേരി വൈഎംസിഎ ഹാളിൽ നടക്കും.
ചെമ്പേരി : ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, സജീവ് ജോസഫ് എംഎൽഎ, മലയോര മേഖലയിലെ നഗരസഭ, ഗ്രാമ പഞ്ചായത്ത് അധികാരികൾ എന്നിവരുടെ സാന്നിധ്യത്തിൽ മലബാർ കുടിയേറ്റത്തിന്റെ സ്മരണകൾ പുതുക്കാനും മലയോരമേഖലയുടെ കാർഷിക, സാംസ്‌കാരിക, സാമ്പത്തിക പുരോഗതിയുടെ നാൾവഴികൾ പകർന്ന് പുതുതലമുറയ്ക്ക് അറിവിന്റെയും വിനോദത്തിന്റെയും വാതായനം തുറന്നു നൽകാനുമായി സംഘടിപ്പിക്കുന്ന ഈ മേളയുടെ സംഘാടക സമിതിയോഗത്തിൽ കാർഷിക, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരും താത്പര്യമുള്ളവരുമായ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് വൈഎംസിഎ ഭാരവാഹികൾ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009