പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ പൊതു സമ്മേളനം ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ നടന്നു. സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സന്യാസിനി സഭയുടെ ആഭിമുഖ്യത്തിൽ 1999 ലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 25 വർഷങ്ങൾ പിന്നിട്ട സ്കൂളിൻ്റെ പ്രവർത്തന മികവിൻ്റെ ആഘോഷങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിലാണ് നടന്നത്. രാവിലെ പൂപ്പറമ്പ് വിശുദ്ധ അൽഫോൻസോ മരിയോ ഫുസ്കോ പള്ളിയിൽ നടന്ന കൃതജ്ഞതാ ദിവ്യബലിയിൽ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യ കാർമികത്വം വഹിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, റവ.ഡോ. ജോസ് വടക്കേടം, ഫാ.ജോസഫ് എഴുപറയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന പൊതുസമ്മേളനം ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ സിസ്റ്റർ മോക്ഷപാക്യം മാണിക്യം അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി, മാനേജർ സിസ്റ്റർ സെലിൻ, അഡ്മിനിസ്ട്രേറ്റർ ആനിമ്മ, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി, വാർഡ് മെംബർ പി.വി.കമലാക്ഷി, ഫാ. ജോസഫ് എഴുപറയിൽ ,സ്കൂൾ മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഷൈനി സ്റ്റീഫൻ, പിടിഎ പ്രസിഡൻ്റ് എം.പി.ഷിനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. കൗൺസിൽ അംഗങ്ങളായ സിസ്റ്റർമാർ, കൂടുതൽ കാലം സേവനം ചെയ്ത സിസ്റ്റർമാർ, സ്കൂളിൻ്റെ തുടക്കം മുതൽ അധ്യാപികയായിരുന്ന ജോളി സെബാസ്റ്റ്യൻ, നോൺ ടീച്ചിംഗ് സ്റ്റാഫ് സെലിൻ എന്നിവരെ പൊന്നാടയണിയിച്ച് മൊമെൻ്റാെ നൽകി ആദരിച്ചു. കഴിഞ്ഞവർഷത്തെ ബോർഡ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളായ അനുസ്മയ അനിൽകുമാർ, റോസിൻ എന്നിവർക്ക് മൊമൻ്റോ, കാഷ്പ്രൈസ് എന്നിവയും അധ്യാപകരായ കെ.ജെ.സോജൻ, പി.സരിത എന്നിവർക്ക് അക്കാദമിക് എസ്ക്സലൻസിനുള്ള മൊമൻ്റോ, കാഷ് അവാർഡ് എന്നിവയും നൽകി അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009