ശ്രീകണ്ഠാപുരം വാർത്തകൾ

മരിയൻ സന്ധ്യയും ചെമ്പേരി ബസിലിക്ക തീർഥാടനയാത്രാ ആരംഭവും ഡിസംബർ 6ന്.

Fb Img 1732838607540

തലശ്ശേരി അതിരൂപതാ നേതൃത്വത്തിൽ ഡിസംബർ 6 ന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്കു നടത്തുന്ന മരിയൻ തീർഥാടന യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഊർജിതം.

പരസ്യം

പയ്യാവൂർ : എടൂർ സെന്റ് മേരീസ് ഫൊറോന കൗൺസിലും റീജൻ തല ഫൊറോന വികാരി സംഗമവും പ്രവർത്തനങ്ങൾ വിലയിരുത്തി.ആയിരക്കണക്കിനു വിശ്വാസികൾ 30 കിലോമീറ്റർ ദൂരം കാൽനടയായി നടത്തുന്ന പ്രഥമ മരിയൻ തീർഥാടന യാത്രയ്ക്ക് മുന്നോടിയായി 6 ന് വൈകിട്ട് 5.30 ന് എടൂരിൽ മരിയൻ സന്ധ്യ നടക്കും. 7.30 ന് തലശ്ശേരി ആർച്ച് ബിഷപ് മാർ.ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ കുർബാന.8.30 ന് ജപമാല റാലിയായി എടൂരിൽ നിന്ന് തീർഥാടന യാത്ര തുടങ്ങും. മാടത്തിൽ വച്ചു കുന്നോത്ത് ഫൊറോനയിൽ നിന്നുള്ള വിശ്വാസി സംഘം ചേരും. വിളമന വഴി ഉളിക്കല്ലിൽ എത്തും. 20 മിനിറ്റ് വിശ്രമം. ഉളിക്കല്ലിൽ നിന്നു നെല്ലിക്കാംപൊയിൽ ഫൊറോനയിൽ നിന്നും മണിക്കടവ് ഫൊറോനയിൽ നിന്നുമുള്ള സംഘങ്ങളും ഒപ്പം ചേർന്നു 10.30 ന് തീർഥാടന യാത്ര തുടരും. പയ്യാവൂർ കണ്ടകശ്ശേരി പള്ളിയിൽ എത്തുമ്പോൾ 20 മിനിറ്റ് വിശ്രമം.ചെമ്പേരി എൻജിനീയറിങ് കോളജിൽ എത്തിയ ശേഷം 4.15 ന് ചെമ്പേരി ബസിലിക്കയിലേക്ക് യാത്ര തുടരും.5 ന് ചെമ്പേരി ബസിലിക്കയിൽ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന കുർബാനയോടെ സമാപനം.ഫൊറോന കൗൺസിൽ യോഗം സെന്റ് മേരീസ് ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് മാത്തുക്കുട്ടി പന്തപ്ലാക്കൽ അധ്യക്ഷത വഹിച്ചു. വിവിധ പള്ളി വികാരിമാരായ ഫാ. കുര്യാക്കോസ് കളരിക്കൽ (കരിക്കോട്ടക്കരി), ഫാ. മാർട്ടിൻ കിഴക്കേതലയ്ക്കൽ (വെളിമാനം), ഫാ. പോൾ ചക്കാനിക്കുന്നേൽ (എടപ്പുഴ), ഫാ. സുനിൽ തോമസ് (ഉരുപ്പുംകുറ്റി), ഫാ. പോൾ കണ്ടത്തിൽ (ചെടിക്കുളം), ഫാ. മനോജ് കൊച്ചുപുരയ്ക്കൽ (മാങ്ങോട്), ഫാ. മാർട്ടിൻ പറപ്പള്ളിയാത്ത് (വട്ട്യറ), ഫാ. മാത്യു ചാക്യാരത്ത് (കീഴ്പ്പളളി) ഫൊറോന കൗൺസിൽ സെക്രട്ടറി വിപിൻ തോമസ്, എടൂർ അസിസ്‌റ്റന്റ് വികാരി ഫാ. തോമസ് പുകമല, കോ-ഓർഡിനേറ്റർ സി.ജെ.ജോസഫ് ചെമ്പോത്തനാടിയിൽ എന്നിവർ പ്രസംഗിച്ചു. റീജൻ തല ഫൊറോന വികാരിമാരുടെ സംഗമത്തിൽ ഫാ.തോമസ് വടക്കേമുറിയിൽ (എടൂർ), ഫാ.ജോസഫ് കാവനാടിയിൽ (നെല്ലിക്കാംപൊയിൽ), ഫാ. പയസ് പടിഞ്ഞാറെമുറിയിൽ (മണിക്കടവ്), ഫാ.സെബാസ്റ്റ്യൻ മുക്കിലക്കാട്ട് (കുന്നോത്ത്) എന്നിവർ പങ്കെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm