കേരളത്തിൽ കഴിഞ്ഞ എട്ടര വർഷമായി നടക്കുന്ന പിണറായി വിജയന്റെ കൊള്ള ഭരണം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന നേതാവ് അപു ജോൺ ജോസഫ്.
ആലക്കോട് : വൈദ്യുതി നിരക്ക് വർധനവിനെതിരെ കേരള കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലക്കോട് കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നിലയിൽ പോയാൽ ഇടതു ഭരണം അവസാനിക്കുമ്പോൾ നിയമസഭയിലെ കസേരയും ക്ലിഫ് ഹൗസിലെ കട്ടിലും കിടക്കയും വരെ കാണില്ലെന്ന് അപു പറഞ്ഞു. നിലവിലുള്ള വിലവർധന കാരണം ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ഇന്ത്യയിൽ ഏറ്റവുമധികം വൈദ്യുതിനിരക്കും വെള്ളക്കരവും പെട്രോൾ ഡീസൽ നികുതിയും ഭൂനികുതിയുമുള്ള ഏക സംസ്ഥാനം കേരളമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി ചില്ലുമേടയിൽ നിന്നിറങ്ങണമെന്നും അല്ലെങ്കിൽ ജനങ്ങൾ ഇറക്കുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. സാബു മണിമല അധ്യക്ഷത വഹിച്ചു. കെ.എ.ഫിലിപ്പ്, റോജസ് സെബാസ്റ്റ്യൻ, ജോസഫ് മുള്ളൻമട, കെ.വി.കണ്ണൻ, ജോൺ ജോസഫ്, ജോർജ് കാനാട്ട്, വർഗീസ് വയലാമണ്ണിൽ, ടെൻസൺ ജോർജ് കണ്ടത്തിൻകര. ജെയിംസ് പന്നിയാംമാക്കൽ, മാത്യു ചാണകാട്ടിൽ, തോമസ് തോട്ടത്തിൽ, ജോയി തെക്കേടം, ഡെന്നിസ് വാഴപ്പള്ളി, അപ്പച്ചൻ തെക്കേമല, ഷീബ തെക്കേടം, ലിസ ടോമി, മത്തായി മാസ്റ്റർ, രഞ്ചു മാത്യു എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009