അവധി ദിവസങ്ങൾ രാജ്യത്തെ പൗരജനങ്ങളുടെ ജീവിതാവകാശമാണെന്ന് യുസിഎഫ്. പൊതു അവധി ദിനങ്ങളെ പ്രവൃത്തി ദിവസങ്ങളാക്കി മാറ്റി വിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കാനും മനുഷ്യാവകാശങ്ങൾ കവർന്നെടുക്കാനുമുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കങ്ങൾക്കെതിരെ യുസിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഒന്നാം ക്ലാസിൽ പോലും അക്ഷരമാല പഠിപ്പിക്കാതെ കേരള ജനതയോട് ചെയ്യുന്ന അനീതിയുടെ ബാക്കിയാണ് ഇപ്പോൾ പുതുതായി കൊണ്ടുവരുന്ന നിയമങ്ങൾ. അപേക്ഷാഫോറങ്ങളിൽ ഭാര്യ /ഭർത്താവ് എന്നീ കോളങ്ങൾ ഒഴിവാക്കിയതടക്കമുള്ള തീരുമാനങ്ങൾ അരാജകത്വം വിതയ്ക്കുന്ന ഇടത് ലിബറൽ നയങ്ങളാണ്. വഖഫ് പ്രശ്നത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. ജെപിസി റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിക്കാതെ നീട്ടി വച്ചത് ബിജെപിയുടെ കള്ളത്തരം വെളിവാക്കുന്നതാണ്. തളിപ്പറമ്പിലെയും പാലക്കാട്ടെയും വഖഫ് അധിനിവേശത്തെപ്പറ്റി നിശബ്ദത പുലർത്തുന്നതും സംശയം ജനിപ്പിക്കുന്നുണ്ട്. മണിപ്പൂരിലെ ഗിരി വർഗക്കാരെ അരക്ഷിതരാക്കി ധാതു സമ്പുഷ്ടമായ കുന്നിൻ പ്രദേശങ്ങൾ കയ്യടക്കാനുള്ള കോർപ്പറേറ്റ് അജണ്ടയ്ക്കാണ് ബിരേൻ സിംഗ് നേതൃത്വം നൽകുന്നതെന്നും യുസിഎഫ് ആരോപിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പള്ളിവാതുക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഉത്തരമേഖലാ കോ ഓർഡിനേറ്റർ ജസ്റ്റിൻ ഇടയാനിക്കാട്ട്, മത്തച്ചൻ കുടക്കച്ചിറ എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡൻ്റായി സജി കാക്കനാട്ടിനെയും സെക്രട്ടറിയായി ജോർജ് പുളിയ്ക്കക്കുന്നേലിനെയും ട്രഷററായി ബെന്നി പണ്ടാരശേരിലിനെയും തെരഞ്ഞെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009