കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത വിധം തെരുവ് നായ്ക്കൾ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും ഓടിനടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കത്തോലിക്ക കോൺഗ്രസ് തളിപ്പറമ്പ് ഫൊറോന കമ്മിറ്റി പ്രതിഷേധിച്ചു.
പയ്യാവൂർ : കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിസരത്ത് നിരവധി യാത്രക്കാർക്ക് തെരുവ് നായകളുടെ കടിയേറ്റ സംഭവം ഏവരേയും ഭയപ്പെടുത്തുന്നതാണ്. യാത്രക്കാർക്ക് ഉണ്ടാകുന്ന ഭീഷണി ഇല്ലാതാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികാരികൾ, കണ്ണൂർ കോർപ്പറേഷൻ ഭരണസമിതി എന്നിവർക്ക് പരാതികൾ നൽകാൻ യോഗം തീരുമാനിച്ചു. ഫൊറോന പ്രസിഡന്റ് ജോളി ജോസഫ് എരിഞ്ഞേരിയിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ഫൊറോന ഡയറക്ടർ ഫാ.നിതിൻ പുഞ്ചത്തറപ്പേൽ, അതിരൂപതാ വൈസ് പ്രസിഡന്റ് ഐ.സി.മേരി, അതിരൂപതാ സെക്രട്ടറി മാർട്ടിൻ കൊട്ടാരം, ഫൊറോന സെക്രട്ടറി സണ്ണി സെബാസ്റ്റ്യൻ തെക്കേൽ, ട്രഷറർ സജീവ് മുക്കാട്ടുകുന്നേൽ, അതിരൂപതാ സെക്രട്ടറി കിഷോർ ചൂരനോലിൽ എന്നിവർ സംസാരിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009