ഇരിക്കൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സർഗോത്സവം 2024’ ചേടിച്ചേരി ദേശമിത്രം യുപി സ്കൂളിൽ നടന്നു.
പയ്യാവൂർ : സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ട് മുഖേന ദേശമിത്രം യുപി സ്കൂളിന് അനുവദിച്ച മൂന്ന് ലാപ് ടോപ്പുകളുടെ സ്വിച്ച് ഓൺ കർമവും , വിദ്യാരംഗം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ‘ആകാശവാതിൽ’ ആസ്വാദന കുറിപ്പ് സമാഹരണത്തിന്റെ പ്രകാശനവും എംഎൽഎ നിർവഹിച്ചു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.വി.മിഥുൻ, ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ, ബിപിസി ടി.വി.ഒ.സുനിൽ കുമാർ, ഉപജില്ലാ വിദ്യാരംഗം കൺവീനർ കെ.പി.സുനിൽകുമാർ, സോജൻ ജോർജ്, സ്കൂൾ മുഖ്യാധ്യാപിക ഒ.സി.ബേബിലത, പ്രമോദ് കാളിയത്ത്, ബിജു നെടുവാലൂർ, വി.കെ.ഷൈജു, കെ.പി.അർസീന, സി.എം.ഉഷ, പി.പ്രിയ, ആദിത്യ പ്രേം എന്നിവർ പ്രസംഗിച്ചു. കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, നാടൻപാട്ട്, അഭിനയം, കാവ്യാലാപനം, ചിത്രരചന എന്നീ ശില്പശാലകൾ നടന്നു. മധു പനക്കാട്, ഒ.എം,രാമകൃഷ്ണൻ, ജിഷ ചാലിൽ, ഉല്ലാസ് ഒതയോത്ത്, സായന്ത് കണ്ണൂർ, പവിത്രൻ കൊയ്യോട്, കൃഷ്ണൻ വടശേരി എന്നിവർ ശില്പശാല നയിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രമണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാതലത്തിലേക്ക് യോഗ്യത നേടിയവർക്ക് ട്രോഫികളും, പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009