ഭിന്നശേഷി ദിനാചരണം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ.വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: ലോകഭിന്നശേഷി ദിനാചരണത്തിനോട് അനുബന്ധിച്ച് ഇരിക്കൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭിന്നശേഷി ദിനാചരണം ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ.വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ദൈവത്തിൻ്റെ കൈയ്യൊപ്പോടെ ഭൂമിയിൽ പിറന്നവരാണ് ഭിന്നശേഷി കുട്ടികൾ എന്നും, വ്യത്യസ്ത കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഇത്തരം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഡോ കെ.വി ഫിലോമിന ടീച്ചർ കുട്ടികളെയും രക്ഷിതാക്കളെയും ഓർമ്മിപ്പിച്ചു. ശാരീരികവും,മാനസികവും ബുദ്ധിപരമായതുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെ നേതൃത്വപാടവം വർദ്ധിപ്പിച്ച് അവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് സുസ്ഥിരവികസന ഭാവിക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നാണ് ഈ വർഷത്തെ ലോകഭിന്നശേഷി ദിന പ്രമേയം.ഔദ്യോഗിക പരിപാടിയിൽ ബി.പി.സി സുനിൽകുമാർ ടി.വി.ഒ അധ്യക്ഷത വഹിച്ചു. ജില്ലാ രാഗലയം സംഗീത ട്രൂപ്പ് അംഗമായ ഉളിക്കൽ ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി ശിവദ സുനീഷ് മുഖ്യാത്ഥിതിയായി. ശിവദ സുനീഷിൻ്റെ മനോഹരമായ ഗാനത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. സ്പെഷ്യൽ എജ്യുക്കേറ്റർ ബിന്ദു എൻ.സി ,സുനീതകുമാരി.എ ട്രെയിനർ ഉണ്ണികൃഷ്ണൻ എം.കെ, പഴയങ്ങാടി ഗവ:യു.പി സ്കൂൾ പ്രധാനധ്യാപകൻ അരവിന്ദാക്ഷൻ വി.വി എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009