ശ്രീകണ്ഠാപുരം വാർത്തകൾ

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ പാവങ്ങളുടെ കണ്ണിൽ പൊടിയിടാൻ ; പി.സി.ജോർജ്

Whatsapp Image 2024 12 02 At 12.34.26 Pm

കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ശ്രീകണ്ഠപുരത്ത് പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം : മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച പിണറായി വിജയൻ്റെ നടപടി പാവങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. യുവമോർച്ച ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം, ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് താമസക്കാരെ ഒഴിപ്പിക്കാൻ വഖഫ് ബോർഡിനെ അനുവദിക്കില്ലെന്ന്അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഭൂപ്രദേശങ്ങളിൽ ക്രിസ്ത്യാനിയുടേതും ഹിന്ദുവിൻ്റേതും മുസൽമാൻ്റേതും ഉണ്ട്.നെഹ്റുവും കോൺഗ്രസുമാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണക്കാർ.1995ൽ കോൺഗ്രസ് വരുത്തിയ ഭേദഗതി അനുസരിച്ച് ആരുടെ ഭൂമിയും വഖഫ് ബോർഡിന് പിടിച്ചെടുക്കാം. 2013ൽ വീണ്ടും അവർ വരുത്തിയ ഭേദഗതിയനുസരിച്ച് വഖഫ് അവകാശപ്പെടുന്ന ഭൂമിയിൽ കാലാകാലമായി താമസിക്കുന്നയാൾക്ക് തടവും പിഴയുമാണ് ശിക്ഷ. ഈ നിയമം ഭേദഗതി ചെയ്യുന്നതിനായി ബിജെപി ഗവൺമെൻറ് ജെപിസി യെ നിയമിച്ചു. എന്നാൽ ഇതുമായി സഹകരിക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. ഭരണഘടനയ്ക്ക് അതീതമായ വിധത്തിൽ നിയമങ്ങൾ നിർമ്മിച്ച് ജനങ്ങളെ ദുരിതത്തിൽ ആക്കിയ കോൺഗ്രസ്സിന്റെ നേതാവ് രാഹുൽഗാന്ധി പാർലമെൻ്റിൽ ഇടയ്ക്കിടെ ഭരണഘടനയുടെ പ്രതി ഉയർത്തിപ്പിടിച്ച് സ്വയം പരിഹാസ്യനാവുകയാണെന്ന് പി.സി.പറഞ്ഞു. വഖഫ് നിയമത്തെ എതിർക്കാൻ തയ്യാറാകാത്ത കേരള കോൺഗ്രസ് പിരിച്ചുവിടണമെന്ന് പി.സി.ജോർജ് ആവശ്യപ്പെട്ടു.കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ഉൾപ്പെടെയുള്ള ബലിദാനികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.യുവമോർച്ച ഇരിക്കൂർ മണ്ഡലം പ്രസിഡൻറ് വിജേഷ് വിജയൻ അധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ ഡോ.വി.പി. രാഘവൻ,ബിജെപി കോഴിക്കോട് മേഖല ഉപാധ്യക്ഷ ആനിയമ്മ രാജേന്ദ്രൻ,ജില്ലാ വൈസ് പ്രസിഡൻറ് അജികുമാർ കരിയിൽ, യുവമോർച്ച ജില്ലാ സെക്രട്ടറി പി. രോഹിത് റാം, ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ.ഡി.മുരളീധരൻ, എസ്ടി മോർച്ച ജില്ലാ പ്രസിഡൻറ് കെ.സജേഷ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻറ് അരുൺ തോമസ്, ബിജെപി ഇരിക്കൂർ മണ്ഡലം പ്രസിഡൻറ് സഞ്ജു കൃഷ്ണകുമാർ, ആലക്കോട് മണ്ഡലം പ്രസിഡൻറ് പി.ബി.റോയ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി.രമേശൻ, പി.കെ. സുധാകരൻ,എം.ജി. ജയേഷ്,എം.സി. പുഷ്പവല്ലി, എം.വി. ജോയ്, കെ.ടി. മാത്യു,ആലക്കോട് മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. രാജീവൻ,ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി.പുരുഷോത്തമൻ,മനോജ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. യുവമോർച്ച ആലക്കോട് മണ്ഡലം പ്രസിഡൻറ് ടി.യു. ശ്രീഹരി സ്വാഗതവും ബിജെപി ശ്രീകണ്ഠപുരം നഗരസഭാ പ്രസിഡൻറ് കെ.വിജയകുമാർ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിനു മുൻപ് ചെങ്ങളായിയിൽ നിന്ന് ആരംഭിച്ച ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലി ശ്രീകണ്ഠപുരത്ത് സമാപിച്ചു.മുൻ ജനതാദൾ നേതാവ് റെജി കുറുമണ്ണിൽ ഉൾപ്പെടെവിവിധ രാഷ്ട്രീയ പാർട്ടികളുടെ ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നവരെ പി.സി. ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം