തലശേരി അതിരൂപതാ ഫാമിലി അപ്പൊസ്തൊലേറ്റും ബൈബിൾ അപ്പൊസ്തൊലേറ്റും സംയുക്തമായി വചന ഞായർ ആചരണത്തോടനുബന്ധിച്ച് അമ്മമാർക്കായി സംഘടിപ്പിച്ച ബൈബിൾവചനം എഴുത്ത് മത്സരം ഒമ്പത് കേന്ദ്രങ്ങളിലായി നടന്നു.
പയ്യാവൂർ : ആയിരത്തോളം അമ്മമാർ മത്സരത്തിൽ പങ്കെടുത്തു. തിരുപ്പിറവി ആഘോഷത്തിനായി ഏറ്റവും അർത്ഥവത്തായി ഒരുങ്ങാൻ ഇത് അമ്മമാർക്ക് സഹായകരമായി. നാല് സുവിശേഷങ്ങളിൽ നിന്നുള്ള വചനങ്ങൾ മാത്രമാണ് ഇത്തവണ എഴുതാനുണ്ടായിരുന്നത്. പരിശുദ്ധ അമ്മ ദൈവവചനത്തെ ഉദരത്തിൽ സ്വീകരിച്ച് മനുഷ്യനായി പിറന്ന ദൈവപുത്രന് ജന്മം നൽകിയതുപോലെ ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച അമ്മമാർ തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ കരുത്തരാവണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ മത്സരം സംഘടിപ്പിച്ചത്. അതിരൂപതാ ബൈബിൾ അപ്പൊസ്തൊലേറ്റ് ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, ഫാമിലി അപ്പൊസ് തൊലേറ്റ് ഡയറക്ടർ റവ.ഡോ.ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, ബ്രദർ സ്കറിയ പായിക്കാട്ട്, ഷീബ തെക്കേടം, മാതൃവേദി അതിരൂപത ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. മേഖല ഡയറക്ടർമാരായ ഫാ.ജോയ്സ് കാരിക്കത്തടം, ഫാ. ജോയ്സ് പാലക്കീൽ, ഫാ. വർഗീസ് ചെരിയംപുറത്ത്, ഫാ. തോമസ് മേനപ്പാട്ടുപടിയ്ക്കൽ, ഫാ.ഷാജി കണിയാമറ്റം, ഫാ.ജിബി കോയിപ്പുറം, ഫാ.സെബാസ്റ്റ്യൻ മുട്ടത്തുപാറ, ഫാ.ജോസഫ് നിരപ്പേൽ, ഫാ.തോമസ് കിടാരത്തിൽ എന്നിവരോടൊപ്പം മേഖല ആനിമേറ്റേഴ്സ്, മേഖല ഭാരവാഹികൾ എന്നിവർ ഓരോ സെന്ററിലും മത്സരം നിയന്ത്രിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009