അർഹതയില്ലാതിരിക്കെ നിയമവിരുദ്ധമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സർക്കാർ, അർധസർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി.
പയ്യാവൂർ: അർഹതയില്ലാതിരിക്കെ നിയമവിരുദ്ധമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ സർക്കാർ, അർധസർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. മാത്രമല്ല അവരുടെ പെൻഷൻ തടയണമെന്നും കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരാൻ ഇവർക്ക് ഒത്താശ ചെയ്ത് കൊടുത്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിമാരെയും വില്ലേജ് അധികാരികളെയും സസ്പെൻഡ് ചെയ്യണം. ഇതുപോലെ തന്നെ റേഷൻ കാർഡുകളുടെ കാര്യത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും അതും കണ്ടുപിടിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ ഐ.സി.മേരി, ബെന്നിച്ചൻ മഠത്തിനകം, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ, ജെയിംസ് ഇമ്മാനുവൽ, സിബി ജാതികുളം, കെ.എ.ജോസഫ്, സിജോ കണ്ണേഴത്ത്, മാർട്ടിൻ കൊട്ടാരം, കിഷോർ ലാൽ, രാജീവ് കണിയാന്തറ, ജോർജ് വലിയമുറത്താങ്കൽ, ബെന്നി ചേരിയ്ക്കത്തടത്തിൽ, ബിജു മണ്ഡപം, ഷാജു ഇടശേരി, മാത്യു വള്ളോംകോട്ട്, ജോർജ് കാനാട്ട്, സണ്ണി തെക്കേൽ, ജെയ്സൺ അട്ടാറിമാക്കൽ, ജോസഫ് മാത്യു കൈതമറ്റം, ബേബി കോയിക്കൽ, തോമസ് ഒഴുകയിൽ, ജോയ് പറമ്പിൽ, സാജു പടിഞ്ഞാറേട്ട്, ജോണി തോലമ്പുഴ, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ, തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009