ചാരിറ്റി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി യുവ ചേപ്പറമ്പ് സംഘടിപ്പിക്കുന്ന5-ാമത് യുവനാടകോത്സവം ഡിസംബർ 1 മുതൽ 4 വരെ ചേപ്പറമ്പിൽ .
കഴിഞ്ഞ 10 വർഷകാലമായി ചേപ്പറമ്പിൽ ചാരിറ്റി പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി മുന്നോട്ട് പോകുന്ന യുവ ചേപ്പറമ്പ് എന്ന സംഘടന, ഇതിനോടകം 12 ലക്ഷത്തോളം രൂപ വിദ്യാഭ്യാസം, ചികിത്സ, കുടുംബ സഹായം എന്നിവയ്ക്കായി നല്കിയിട്ടുണ്ട്. 1ാം ദിവസം നാടകോത്സവം പ്രശസ്ത നാടക സംവിധായകൻ ശ്രീ ജയൻ തിരുമന ഉദ്ഘാടനം ചെയ്യുന്നു. രാത്രി 7:00 മണിക്ക് തിരുവനന്തപുരം ശ്രീനന്ദ അവതരിപ്പികുന്ന നാടകം ‘യാനം ‘ അരങ്ങിലെത്തുന്നു.. 2ാം ദിവസം കൗൺസിലർമാരായ ഷംന ജയരാജ്, സിജോ മറ്റപ്പള്ളി, ടി ആർ നാരായണൻ, കെ ജെ ജോണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നു രാത്രി 7:00 മണിക്ക് ആലപ്പുഴ സൂര്യകാന്തിയുടെ നാടകം കല്യാണം അരങ്ങിൽ. 3ാം ദിവസം കണ്ണൂർ ജില്ലാ വിമുക്തി മിഷൻ മുൻ കോഡിനേറ്റർ വി വി ഷാജി , എള്ളരിഞ്ഞി എൽപി സ്കൂൾ അധ്യാപകൻ പി രാജേഷ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നു,അന്ന് രാത്രി 7:00 മണിക്ക് തിരുവനന്തപുരം എസ് എസ് നടന സഭയുടെ നാടകം റിപ്പോർട്ട് നമ്പർ 79 അരങ്ങിലെത്തുന്നു. ഡിസംബർ 4 ന് സമാപന ദിവസം നാടകോത്സവം സമാപനവും , ചാരിറ്റി ഫണ്ട് കൈമാറലും , അനുമോദനവും ശ്രീകണ്ഠപുരം ഗവ:ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി എം രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. അന്ന് രാത്രി ആറ്റിങ്ങൽ ശ്രീധന്യയുടെ അപ്പ എന്ന നാടകം അരങ്ങിലെത്തും. വാർത്താ സമ്മേളനത്തിൽ നാടകോത്സവ സംഘാടക സമിതി ചെയർമാൻ പി കെ രാജീവൻ , കൺവീനർ കെ ഷിബു ,യുവ ചേപ്പറമ്പിന്റെ പ്രസിഡന്റ് കെ സന്തോഷ് സെക്രട്ടറി പി കെ സന്തോഷ് , മെമ്പർമാരായ കെ രാജേഷ് , വി വി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009