മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന് ലഭിച്ച നാക് അക്രെഡിറ്റേഷൻ സർട്ടിഫിക്കറ്റ് കോളജ് അധികൃതർ ഏറ്റുവാങ്ങുന്നു.
മടമ്പം: നാഷണൽ അസസ്മെന്‍റ് ആൻ്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ വിലയിരുത്തലില്‍ മൂന്നാം തവണയും ‘എ’ ഗ്രേഡോടെ മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന് ചരിത്രനേട്ടം. പ്രഫ.ഡോ.വൈജയന്ത പാട്ടീൽ, പ്രഫ.ഡോ.വിശാൽ സൂഡ്, പ്രഫ.ഡോ.ലിയോണില മിനസെസ്, എന്നിവരടങ്ങിയ നാക്പിയർ ടീം കോളജ് സന്ദർശിച്ച് നടത്തിയ വിലയിരുത്തലിലാണ് മടമ്പം പികെഎം കോളജിന് ഈ അംഗീകാരം ലഭിച്ചത്. 2006 ലും 2016 ലുമായി മുമ്പ് രണ്ട് തവണ പികെഎം കോളജ് ‘എ’ ഗ്രേഡ് നേടിയിരുന്നു. നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അധ്യാപക പരിശീലന കോളജുകളിൽ നാക് അക്രെഡിറ്റേഷൻ നടന്നിട്ടുള്ള ഏക കോളേജ് മൂന്നാം തവണയും എ ഗ്രേഡ് നേടി ഉന്നത ഗുണനിലവാരം നിലനിർത്തുന്ന ടീച്ചർ എഡ്യൂക്കേഷൻ സ്ഥാപനം എന്ന പദവിയും പികെഎം കോളജിന് മാത്രം അവകാശപ്പെട്ടതാണ്. കരിക്കുലം, അധ്യാപനം, ഗവേഷണം, അടിസ്ഥാന സൗകര്യമേഖല , സ്റ്റുഡന്റസ് സപ്പോർട്ട്, മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റ്യൂഷൻ വാല്യൂസ്, ബെസ്റ്റ് പ്രാക്റ്റീസ് എന്നിവയെല്ലാം വിലയിരുത്തി യാണ് ഗ്രേഡ് നൽകിയിട്ടുള്ളത്. കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി.ജെസി, കോളജ് ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ.വീണ അപ്പുക്കുട്ടൻ, വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി കോളജിലെ എല്ലാവരും ചേർന്ന് നടത്തിയ ലക്ഷ്യ ബോധത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പദവി സ്വന്തമാക്കാൻ സാധിച്ചത്. ഇതിനു വേണ്ടി ഒത്തുചേർന്ന് പരിശ്രമിച്ച പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ, അധ്യാപകവിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവരെ കോളജ് മാനേജരും കോട്ടയം അതിരൂപതാ സഹായമെത്രാനുമായ മാർജോസഫ് പണ്ടാരശേരിൽ അനുമോദനങ്ങളറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009