കെസിവൈഎം ചെമ്പേരി ഫൊറോന സമിതിയും ചെമ്പേരി റോട്ടറി ക്ലബും സംയുക്തമായി തലശേരി അതിരൂപതയിലെ ഇടവകാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം 23 ന് വൈകുന്നേരം 5.30 മുതൽ ചെമ്പേരി ടൗണിൽ നടക്കും.
ചെമ്പേരി : ആദ്യം രജിസ്റ്റർ ചെയ്യുന്ന പന്ത്രണ്ട് ടീമുകൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. അഞ്ച് മുതൽ ഏഴ് വരെ അംഗങ്ങളുള്ള ഒരു ടീമിന് ഏഴ് മിനിറ്റ് സമയത്തിനുള്ളിൽ ഒരു ക്രിസ്മസ് കരോൾ ഗാനം മാത്രം പാടാം. കരോക്കെ ട്രാക്ക്, കീബോർഡ് എന്നിവ ഉപയോഗിക്കാം. പാട്ടിൻ്റെ ട്രാക്ക് മാത്രം ഉപയോഗിക്കാവുന്ന പെൻഡ്രൈവിൽ യാതൊരു വോക്കൽ വോയ്സും അനുവദനീയമല്ല. ടീം ഫോർമേഷന് നിബന്ധനകൾ ഒന്നുമില്ല. പ്രായപ്രരിധിയില്ലാത്ത മത്സരത്തിൽ വൈദികർ, സിസ്റ്റർമാർ എന്നിവരേയും ടീമിൽ ഉൾപ്പെടുത്താം. മത്സരം തുടങ്ങുന്നതിന് മുപ്പത് മിനിറ്റ് മുമ്പായി ഓരോ ടീമുകളും സമയക്രമം സ്വീകരിക്കേണ്ടതാണ്. ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 7000, 5000, 3000 രൂപയാണ് സമ്മാനം. ഫോൺ: 9745606301, 9496434613. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009