തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ:അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടേയും കാത്തലിക് ടീച്ചേർസ് ഗിൽഡിന്റെയും ആഭിമുഖ്യത്തിൽ അതിരൂപതയിലെ അധ്യാപകർക്കും അനധ്യാപകർക്കുമായി കരോൽഗാന മത്സരം നടത്തി.ചെമ്പേരി നിർമ്മല ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ചെറുപുഴ, ചെമ്പേരി, ഇരിട്ടി മേഖലകളിൽ നിന്നായി 10 ടീമുകൾ പങ്കെടുത്തു. അതിരൂപതാ ടീച്ചേർസ് ഗിൽഡ് പ്രസിഡന്റ് ജിനിൽ മാർക്കോസ് അധ്യക്ഷത വഹിച്ചു. ചെമ്പേരി നിർമ്മല ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സി ഡി സജീവ് വീശിഷ്ടാതിഥി ആയിരുന്നു. പുൽക്കൂടും നക്ഷത്ര ദീപങ്ങളും അലങ്കരിച്ച വേദിയിൽ ജിംഗിൾ ബെൽസ് ഈണങ്ങളുമായി അവതരിപ്പിക്കപ്പെട്ട കരോൾ ഗാനങ്ങൾ ആലാപന മികവു കൊണ്ടും അവതരണ ശൈലി കൊണ്ടും വേഷവിധാനങ്ങൾകൊണ്ടും പുത്തൻ അനുഭവമായി. പരമ്പരാഗത കരോൾ ഗാനങ്ങൾക്ക് പുറമെ പുതു തലമുറ ഗാനങ്ങളും ഉൾപ്പെടുത്തി ആസ്വാദകർക്കായി മികച്ച ഗാന സദ്യയൊരുക്കിയാണ് മത്സരം നടന്നത്. ടീച്ചേർസ് ഗിൽഡ് ഭാരവാഹികളായ റോബിൻ ഐസക്ക്, ജോയ്സ് സഖറിയാസ്, റിൻസി ബിനോയ് , സജി വരമ്പുങ്കൽ, ജിമ്മി സൈമൺ,ശോഭ ടോം, ജിനേഷ് ജോൺ, സിസ്റ്റർ ഷൈല, അനുഭാഗ്യ ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂൾ ഒന്നാം സ്ഥാനവും, ഇരിട്ടി മേഖല രണ്ടാം സ്ഥാനവും, എടൂർ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ക്രിസ്മസ് കേക്ക് വിതരണത്തോടെ പരിപാടികൾ അവസാനിപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009