നായനാർ മലയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചു വരുന്ന കരിങ്കൽക്വാറിയിലെ ഖനനം സ്ഥിരമായി നിരോധിക്കും വരെ ശക്തമായ ജനകിയ പ്ര ക്ഷോഭം തുടരാൻ ചെമ്പന്തൊട്ടി യിൽ ചേർന്ന ക്വാറിവിരുദ്ധ സമ രസമിതി യോഗം തീരുമാനിച്ചു.
പയ്യാവൂർ: നായനാർ മലയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചു വരുന്ന കരിങ്കൽക്വാറിയിലെ ഖനനം സ്ഥിരമായി നിരോധിക്കും വരെ ശക്തമായ ജനകിയ പ്ര ക്ഷോഭം തുടരാൻ ചെമ്പന്തൊട്ടി യിൽ ചേർന്ന ക്വാറിവിരുദ്ധ സമ രസമിതി യോഗം തീരുമാനിച്ചു. ക്വാറിയിലേക്ക് മാർച്ചും വഴി തട യൽ സമരവും ഉൾപ്പെടെ നടത്താനുള്ള ഒരുക്കത്തിലാണ് ജനകിയ കമ്മിറ്റി പ്രദേശവാസികളെ വെല്ലുവിളിച്ച് നിലവിലുള്ള ക്വാറിക്ക് സമീപം തന്നെ പുതു തായി മറ്റൊരു ക്വാറി കൂടി തുട ങ്ങാനുള്ള ശ്രമം എന്ത് ത്യാഗം സഹിച്ചും പരാജയപ്പെടുത്തും. തുടർ പ്രക്ഷോഭങ്ങൾക്ക് സജീവ് ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, മത, സാമുഹിക, കർഷക സംഘടനാ നേ താക്കളും നേതൃത്വം നൽകും. ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ ചേ ർന്ന ജനകീയ കമ്മറ്റി യോഗം ഫൊറോന സഹവികാരി ഫാ. ആൽബിൻ ഉദ്ഘാടനം ചെ യ്‌തു. സമരസമിതി രക്ഷാധികാ രിയും ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യ ക്ഷത വഹിച്ചു. സമിതി ചെയർമാൻ വർഗീസ് വയലാമണ്ണിൽ, വൈസ് ചെയർമാൻ ഷിനോ പാറയ്ക്കൽ, എൻ.വി.അ പ്പച്ചൻ, ജയിംസ് കാലാപറമ്പിൽ, വിനോദ് പുത്തൻപുര, എം.വി.സ ജി, തങ്കച്ചൻ വയലാമണ്ണിൽ, ജോസ് പാറയിൽ, കെ.ഡി.ജോസഫ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009