സിറോ മലബാർ മാതൃവേദിയുടെ തലശേരി അതിരൂപത ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തളിപ്പറമ്പ് സെൻ്റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്നു.
തളിപ്പറമ്പ് : തലശേരി അതിരൂപത വികാരി ജനറാൾ മോൺ.മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഫൊറോന വികാരി ഫാ.മാത്യു ആശാരിപ്പറമ്പിൽ, മാതൃവേദി അതിരൂപത ഡയറക്ടർ ഫാ.ജോബി കോവാട്ട്, അതിരൂപത ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, ഫാ.തോമസ് മേനപ്പാട്ടുപടിക്കൽ, സിസ്റ്റർ എമിലിൽ സിഎസ്എൻ, ലില്ലി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത സെക്രട്ടറി മിനി മംഗലത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ടും അതിരുപത ട്രഷറർ ഷാന്റി മാമൂട്ടിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രസന്ന, റിന, ഡിംപിൾ, മേരിക്കുട്ടി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തലശേരി അതിരൂപതയിലെ 213 ഇടവകകൾ ഉൾപ്പെടുന്ന 19 മേഖലകളിൽ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുന്നോറോളം ഭാരവാഹികൾ ഡയറക്ടർമാർ, ആനിമേറ്റർമാർ, എന്നിവരോടൊപ്പം യോഗത്തിൽ പങ്കെടുത്തു. ദിവ്യകാരുണ്യ വർഷത്തിലെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയ യോഗം സമുദായ ശക്തികരണത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളും ചർച്ച ചെയ്തു. 2025-2026 വർഷങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അതിരൂപത ഭാരവാഹികൾ: സിസി തൈപ്പറമ്പിൽ – പ്രസിഡൻ്റ്, മേഴ്സി വാതപ്പള്ളിൽ – വൈസ് പ്രസിഡൻ്റ്, ലിൻസി കുന്നുംപുറത്ത് – സെക്രട്ടറി, വത്സമ്മ മുണ്ടിയാനിയ്ക്കൽ – ജോയിൻ്റ് സെക്രട്ടറി, റെജീന തെക്കേപ്പറമ്പിൽ – ട്രഷറർ, ജിജി ചാലിൽ, ബീന പുത്തൂർ – സെനറ്റ് മെമ്പർമാർ ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009