തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ചെമ്പേരി, പൈസക്കരി മേഖലകളുടെയും, തലശേരി മലബാർ കാൻസർ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും കാൻസർ പരിശോധയും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു.
ചെമ്പേരി :ടിഎസ്എസ്എസ് മേഖലാ ഡയറക്ടർ ഫാ.ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ.ബിബിൻ വരമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. മലബാർ കാൻസർ സെന്റർ ഫിസിഷ്യൻ ഡോ.ഫിനെസ് ബോധവത്കരണ ക്ലാസ് നയിച്ചു. പൈസക്കരി മേഖല പ്രസിഡൻ്റ് ആന്റണി, സെക്രട്ടറി മാനുവൽ കോയിക്കൽ, പ്രോഗ്രാം മാനേജർ ലിസി ജിജി, സിസ്റ്റർ ആലീസ് മാത്യു, ചെമ്പേരി മേഖലാ സെക്രട്ടറി ജെസി തങ്കച്ചൻ, സന്തോഷ്, സിസ്റ്റർ നിഷ എന്നിവർ സംസാരിച്ചു . ജോയി പാറത്താനം, ജെയ്സൺ മേക്കലാത്ത്, സാഹിദ അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. 160 പേർ ക്യാമ്പിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009