ജസീർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പോലിസ് നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിച്ച് കുടുംബത്തിന് നീതി ലഭ്യമാക്കിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി ഇരിക്കൂർ പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫർഹാൻ.കഴിഞ്ഞ സെപ്റ്റംബർ 3 ന് പുലർച്ചെയാണ് ജസീർ മരണപ്പെട്ടത്.വയറ് വേദനയുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരത്തെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ ജസീർ അവിടെ ഇഞ്ജക്ഷൻ കൊടുത്ത ഉടനെ തന്ന മരണപ്പെടുകയായിരുന്നു.മരണം നടന്ന് മൂന്നര മാസമായിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും പുറത്ത് വന്നിട്ടില്ല എന്നും എഫ് ഐ ആറിൽ അടക്കം വസ്തുത പരമായ പിഴവുകൾ ഉണ്ടെന്നും ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പോലിസ് സ്റ്റേഷൻ മാർച്ച് നടത്തിയത്.സമരത്തിൽ പോലിസുമായി സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി ജോർജ് ആദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് ഷബീർ കെ ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷഫീക്ക് കെ കെ,ജില്ലാ സെക്രട്ടറി അസ്മീർ കെ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ആൽവിൻ ജോസഫ്,രഞ്ജി അറബി,അജിത് മുരളി, ജോർജ് നീർവയലിൽ,ഷിജു കാവുമ്പായി,ഗോകുൽ കൃഷ്ണ,വിനു ജോർജ്, നന്ദകിഷോർ നടുവിൽ, ജസീർ കണിയാർവയൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കോമള നാരായണൻ, സുപ്രിയ, വാർഡ് മെമ്പർ ശബ്‌നം, അമൽ ഏറ്റുപാറ, നഹീൽ ടി തുടങ്ങിയവർ നേതൃത്വം കൊടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009