ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും മികച്ച വിജയങ്ങൾ കരസ്ഥമാക്കിയ ചാമക്കാൽ എസ്എൻ യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി അനുമോദന സദസ് സംഘടിപ്പിച്ചു.
പയ്യാവൂർ : ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെയിംസ് തുരുത്തേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.എം. ജയരാജ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക എം.ഷീജ ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെംബർ പ്രഭാവതി മോഹൻ വിജയികൾക്ക് മൊമെൻ്റൊയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ വാദ്യകലാരത്നം പയ്യാവൂർ ഗോപാലൻകുട്ടി മാരാരെ ആദരിച്ചു. പിടിഎ പ്രസിഡൻ്റ് സീത സന്തോഷ്, എസ്കെ ഇലക്ട്രോണിക്സ് എംഡിയും സ്കൂളിലെ മുൻ വിദ്യാർത്ഥിയുമായ പി.എസ്.സനിത്ത്, സ്കൂൾ ലീഡർ സ്നേഹ സന്തോഷ് മുതിർന്ന അധ്യാപിക എ.കെ.ആശ എന്നിവർ പ്രസംഗിച്ചു. പി.എം.രശ്മി, പി.സ്മിത, വനജ വിജയൻ എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009