കാർഷിക വിളകൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി കർഷകരുടെ സാമ്പത്തിക നേട്ടം വർധിപ്പിക്കാനും ഗുണമേന്മയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വിതരണത്തിലൂടെ ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമായ ബയോ മൗണ്ടൻ കമ്പനിയുടെ നാല് യൂണിറ്റുകൾ ചെമ്പേരിയിൽ പ്രവർത്തനമാരംഭിച്ചു.
ചെമ്പേരി : ചെമ്പേരി യൂണിറ്റിൽ സംഘടിപ്പിച്ച ഭക്ഷ്യോത്പന്ന പ്രദർശനം കമ്പനി ചെയർമാൻ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. ചെമ്പേരി യൂണിറ്റ് ചെയർമാൻ കുര്യാക്കോസ് പുതിയിടത്ത്പറമ്പിൽ അധ്യക്ഷത വഹിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കമ്പനിയുടെ ഭാവി പ്രവർത്തനങ്ങൾ, ഉത്പന്നങ്ങളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച് കമ്പനി മാനേജിംഗ് ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ വിശദീകരിച്ചു. കമ്പനിയുടെ ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ലൈസൻസ് ലഭിച്ചതായും ഡൽഹിയിൽ നടത്തുന്ന അന്താരാഷ്ട്ര വ്യാപാര മേളയിൽ കമ്പനി ഉത്പന്നങ്ങൾ വിപണനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നൂറ് ശതമാനവും സുരക്ഷിതമായ കമ്പനി ഉത്പന്നങ്ങൾ ജനശ്രദ്ധ നേടിക്കഴിഞ്ഞതിനാൽ പൊതുജന താത്പര്യപ്രകാരം കമ്പനി ഉത്പന്നങ്ങളുടെ വിൽപ്പന വ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങളായ പതിനാല് തരം മസാല കൂട്ടുകളും കറി പൗഡറുകളും ചെമ്പേരിയിൽ പ്രദർശിപ്പിച്ചു. ജനറൽ കൺവീനർ സ്കറിയ കളപ്പുര ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് മാരായ സാജു പുളിയ്ക്കൽ, ടി.വി.ഡൊമിനിക്ക്, സജി പാറേക്കാട്ടിൽ, ജോസ് കരിക്കാട്ട്കണ്ണിയേൽ, ജനറൽ സെക്രട്ടറി ലീലാമ്മ പിണക്കാട്ട്, മാർക്കറ്റിംഗ് മാനേജർ ഷിൻ്റോ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009