ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ ഗവ. എൽപി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പഴം മേള സംഘടിപ്പിച്ചു

Whatsapp Image 2024 12 04 At 3.41.37 Pm

പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ  പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പഴം മേളയിൽ നിന്ന്. 

പരസ്യം

പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി രക്ഷിതാക്കളുടെ സഹകരണത്തോടെ പഴം മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വിവിധയിനം പഴങ്ങൾ തിരിച്ചറിയാനും നിരീക്ഷിക്കാനും വ്യത്യസ്ത രുചികൾ മനസിലാക്കാനുമായാണ് പഴം മേള സംഘടിപ്പിച്ചത്. നാടനും വിദേശികളുമായ മുപ്പതിലധികം സത്യസ്ത പഴങ്ങളാണ് രക്ഷിതാക്കളും അധ്യാപകരും ചേർന്ന് മേളയിലേക്കായി എത്തിച്ചത്.  വിദ്യാർത്ഥികൾക്ക് പഴങ്ങൾ നൽകി പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ പ്രഭാവതി മോഹനൻ മേള  ഉദ്ഘാടനം ചെയ്തു. ഡ്രാഗൺ ഫ്രൂട്ട്, ലിച്ചി, പ്ലം, കാക്ക പഴം, ലൂബിക്ക, പിയർ, സീതപ്പഴം, സ്ട്രോബറി തുടങ്ങി കുഞ്ഞുങ്ങൾക്ക് പരിചിതമല്ലാത്ത പഴങ്ങളും  വിവിധ നാടൻ പഴങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പങ്കുവെക്കലിൻ്റെ പാഠങ്ങൾ പകർന്ന് പഴങ്ങൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു. മുഖ്യാധ്യാപകൻ ഇ.പി.ജയപ്രകാശ്, പിടിഎ പ്രസിഡൻ്റ് കെ.ജി.ഷിബു, പ്രീ പ്രൈമറി അധ്യാപിക ടി.സ്വപ്ന, രജനി റിൻസ്, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, കെ.എ.ആൻസി, ജോസ്മി ജോസ്, എം.ടി.മധുസൂദനൻ, ടി.വി.ദീപ, സോണിയ തോമസ്, അമിത എന്നിവർ നേതൃത്വം നൽകി.    🛑 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം