ശ്രീകണ്ഠാപുരം വാർത്തകൾ

സഹോദയ റോളർ സ്കേറ്റിംഗ് : ഓവറോൾ കിരീടം മേരിഗിരിക്ക്.

Whatsapp Image 2024 12 08 At 7.48.04 Pm (1)

മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ നൂറ്റിയൊന്ന് പോയിൻ്റുകൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

പരസ്യം

പൊടിക്കളം: സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ നൂറ്റിയൊന്ന് പോയിൻ്റുകൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അൻപത്തിയൊമ്പത് പോയിൻ്റുകൾ നേടിയ കക്കാട് ഭാരതീയ വിദ്യാഭവൻ, അമ്പത്തെട്ട് പോയിൻ്റുകളോടെ പരിയാരം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നായി  നാനൂറോളം കായികതാരങ്ങൾ പങ്കെടുത്ത മത്സരം മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ.റെജി സ്കറിയ ഉദ്ഘാടനം ചെയ്തു. ഇൻലൈൻ, സ്ക്വാഡ് എന്നീയിനങ്ങളിൽ വിവിധ വിഭാഗങ്ങളിലായാണ്  മത്സരം  സംഘടിപ്പിച്ചത്. പെൺകുട്ടികളുടെ വിഭാഗത്തിൽ 63 പോയിൻ്റുകൾ നേടി മേരിഗിരി സ്കൂൾ ഒന്നാം സ്ഥാനവും, 21 പോയിൻ്റുകളുമായി വാരം റിംസ് ഇൻ്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും, 20 വീതം പോയിൻ്റുകളോടെ കണ്ണൂർ ചിന്മയ വിദ്യാലയ, കക്കാട് ഭാരതീയ വിദ്യാഭവൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ആൺകുട്ടികളുടെ വിഭാഗത്തിൽ 41 പോയിൻ്റുകൾ നേടിയ പരിയാരം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  39 പോയിന്റുകളോടെ കക്കാട് ഭാരതീയ വിദ്യാഭവൻ രണ്ടാം സ്ഥാനവും, 38 പോയിൻ്റുകൾ നേടിയ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ മാനേജർ ബ്രദർ ജോണി വെട്ടംതടത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം