കണിയാർവയൽ-ഉളിക്കൽ റോഡിൽ മഞ്ഞാങ്കരി ഭാഗത്ത് ചളിനിറഞ്ഞ നിലയിൽ.
പയ്യാവൂർ: 62 കോടി രൂപ ചെലവഴിച്ച് മികച്ച നിലവാരത്തിൽ നവീകരിച്ച കണിയാർവയൽ-ഉളിക്കൽ റോഡിന്റെ ഇരുവശങ്ങളിലും കുടിവെള്ള പൈപ്പും കേബിളുകളും സ്ഥാപിക്കാൻ കുഴിയുണ്ടാക്കിയതിനാൽ റോഡിൽ മിക്കയിടങ്ങളിലും ചളിക്കുളമായി. മഞ്ഞാങ്കരി ഭാഗത്തുൾപ്പെടെ റോഡിൻ്റെ ഇരുവശങ്ങളിലും മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുഴിയുണ്ടാക്കിയതോടെ റോഡ് നശിക്കുന്ന അവസ്ഥയിലാണുള്ളത്. മഴ പെയ്ത് റോഡിൽ ചളി നിറഞ്ഞതോടെ കാൽനടയാത്ര പോലും ദുഷ്കരമായി. കോടികൾ മുടക്കി പണി പൂർത്തിയാക്കിയ പുതിയ റോഡ് നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. റോഡ് പണി പൂർത്തിയാക്കും മുമ്പേ ഇത്തരം പ്രവൃത്തികൾ നടത്താമായിരുന്നു എന്നറിയാവുന്ന അധികൃതർ ഇപ്പോൾ യാതൊന്നും ചെയ്യാതെ മൗനത്തിലുമാണ്. 🛑 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009