സമൂഹത്തിൽ നില നിൽക്കുന്ന അനീതികൾക്കെതിരെ പോരാടുന്ന ശക്തിയായും ദുരിതം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന സന്നദ്ധ സേനയായും യൂത്ത് കോൺഗ്രസ് പ്രവർത്തനം തുടരണമെന്നും, കോൺഗ്രസിൽ അപചയങ്ങൾ ഉണ്ടാവുമ്പോഴും തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ടത് യൂത്ത് കോൺഗ്രസ് ആണെന്നും സോണി സെബാസ്റ്റ്യൻ പറഞ്ഞു.
ഏരുവേശ്ശി : യൂത്ത് കോൺഗ്രസ് ഏരുവേശ്ശി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിനു ജോർജിന്റെയും സഹ ഭാരവാഹികളുടെയും ചുമതയേൽക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി ജോർജ് അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് വിജിൽ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് മഹിത മോഹൻ മുഖ്യതിഥി ആയിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ, ജനപ്രതിനിധികളായ സോജൻ കരാമയിൽ, പൗളിൻ കാവനാടിയിൽ, ജെസ്റ്റിൻ തുളുമ്പന്മാക്കൽ, ഷീജ ഷിബു, ജോഷി കണ്ടത്തിൽ കോൺഗ്രസ് നേതാക്കളായ ജോസഫ് കൊട്ടുകാപ്പള്ളി, ജോണി മുണ്ടക്കൽ,ജോയ് കുഴുവേലിപുറത്ത്, തോമസ് ചാലിൽ, ഷിബു മാണി,ജെയ്സൺ നെല്ലിക്കാത്തടത്തിൽ മുൻ യൂത്ത് കോൺഗ്രസ് നേതാക്കളായ ജെസ്റ്റിസൺ ചാണ്ടിക്കൊല്ലി, ലിജോ കുന്നേൽ, ശ്രീനാഥ് നെല്ലൂർ, റോബിൻസ് കുരുകിലാംകാട്ടിൽ, അബ്രഹാം ജോർജ് . യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഗോകുൽ കൃഷ്ണ ചുഴലി,ആൽവിൻ ജോസഫ്, ജോർജ് നീർവേലി, അജിത് മുരളി, എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആൽബിൻ അറയ്ക്കൽ സ്വാഗതവും മണ്ഡലം പ്രസിഡന്റ് വിനു ജോർജ് നന്ദിയും പറഞ്ഞു.സെക്രട്ടറിമാരായ ഹസീബ് അയൂബ്, റോണി എം എസ്, അമൃത മോഹനൻ, ഡോൺ ഇലവുങ്കൽ, നവീൻ പുളിക്കൽ, ആൽബിൻ ജോയ്, സൈമൺ മായയിൽ, ജോർജിൻ ജോഷി, സാനു നേടുന്താനാത്ത്, അമൽ സണ്ണി എന്നിവരും ചുമതലയേറ്റു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009