ശ്രീകണ്ഠപുരം നഗരസഭയിലെ വാർഡ് വിഭജനം അശാസ്ത്രീയമായും തെരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ലംഘിച്ചുമാണ് നടത്തിയിട്ടുള്ളതെന്ന് കാണിച്ച് ഡി ലിമിറ്റേഷൻ അതോറിറ്റിക്ക് കോൺഗ്രസ് കോർ കമ്മിറ്റി ജനറൽകൺവീനർ കെ.പി.ഗംഗാധരൻ, നഗരസഭാ ഡിലിമിറ്റേഷൻ കമ്മിറ്റി കൺവീനർ പി.പി.ചന്ദ്രാംഗദൻ, എം.പി.മോഹനൻ, യൂത്
ശ്രീകണ്ഠപുരം : പ്രകൃതി ദത്തമായ അതിരുകൾ ഒഴിവാക്കി സിപിഎമ്മിൻ്റെ താൽപര്യത്തിന് വഴങ്ങിയാണ് വാർഡുകളുടെ പുനർനിർണയം നടത്തിയിട്ടുള്ളതെന്നും യുഡിഎഫിൻ്റെ കുത്തക സീറ്റുകളായ ചെരിക്കോട്, പന്ന്യാൽ, ശ്രീകണ്ഠപുരം, പഴയങ്ങാടി, വയക്കര, കണിയാർവയൽ വാർഡുകളാണ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് വിഭജനം നടത്തിയിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു. പഴയങ്ങാടി, പന്ന്യാൽ ചെരിക്കോട്, പുള്ളിമാൻകുന്ന് വാർഡുകൾ 4 മുതൽ 5 കിലോമീറ്റർ വരെ ദൈർഘ്യമുള്ളതായി കാണുന്നു. ചില വാർഡുകളുടെ അതിർത്തി കാണിച്ചിരിക്കുന്നത് സ്വകാര്യ വ്യക്തിയുടെ ഭവനമാണ്. മററു ചില വാർഡുകളുടെ അതിരുകൾ കാണിച്ചിരിക്കുന്നത് ഭാവനാസൃഷ്ടിയും, സാങ്കൽപികവുമായാണ്. സിപിഎം സ്വാധീന കേന്ദ്രങ്ങളിലെ വാർഡുകളിൽ വാസഗൃഹങ്ങൾ ശരാശരിയുടെ പത്ത് ശതമാനം കുറവും യുഡിഎഫിന് സ്വാധീനമുള്ള വാർഡുകളിൽ ശരാശരി ജനസംഖ്യയുടെ പത്ത് ശതമാനം കൂടുതലുമാണ് കാണിച്ചിരിക്കുന്നത്. ഇക്കാര്യങ്ങൾ പരിശോധന ഉദ്യോഗസ്ഥരെ ബോധ്യ പ്പെടുത്തി പരിഹാര നിർദേശങ്ങൾ സമർപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009