കണ്ണൂർ പോലീസിൽ സർവീസ് ആരംഭിച്ച 1988 ബാച്ചിലെ ഉദ്യോഗസ്ഥരുടെ സംഗമം പൈതൽമലയിലെ വൈതൽ പാരഡൈസ് ഹിൽ റിസോർട്ടിൽ നടന്നു.
പയ്യാവൂർ : കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള റിട്ട. പോലീസ് ഉദ്യോഗസ്ഥർ സംഗമത്തിൽ പങ്കെടുത്തു. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കുഞ്ഞിരാമൻ നെടിയേങ്ങ സംഗമം ഉദ്ഘാടനം ചെയ്തു. എ.വി.രാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ ജോൺസൺ ടി.സഖറിയാസ് ആമുഖ പ്രഭാഷണം നടത്തി. റഹീം റാവുത്തർ, ശ്രീധരൻ പയ്യന്നൂർ, ടി.ടി.ജോണി, എ.മധുസൂദനൻ, ശ്രീകുമാർ ശാസ്താംകോട്ട, നുജും കീഴ്പ്പള്ളി എന്നിവർ പ്രസംഗിച്ചു. ഫോക് ലോർ അവാർഡ് ജേതാവ് മുഹമ്മദ് ഗുരുക്കളെയും, സാഹിത്യകാരൻ ജോൺസൺ തുടിയനെയും സംഗമത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. രണ്ട് ദിവങ്ങളിലായി നടന്ന സംഗമത്തിൽ വിവിധ കലാപരിപാടികളും ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ഓഫ് റോഡ് ട്രക്കിംഗും നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009