ശുചിത്വ സന്ദേശ റാലി ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്ത നവകേരളം 2024 ജനകീയ ക്യാമ്പയിൻ ന്റെ ഭാഗമായി നഗരസഭയിലെ ചെമ്പൻ തൊട്ടിയിൽ വെച്ച് 1 മുതൽ 5 വരെയുള്ള വാർഡുകൾ ചേർന്നുള്ള ശുചിത്വ സന്ദേശ റാലി ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ചെമ്പൻ തൊട്ടി സ്കൂളിലെ എൻ എസ് എസ്, എൻ സി സി കുട്ടികളും റാലിയിൽ പങ്കുചേർന്നു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി പി നസീമ അധ്യക്ഷത വഹിച്ചു.ചെമ്പൻതൊട്ടി ഫൊറാന വികാരി ഫാദർ ആന്റണി മഞ്ഞളാംകുന്നേൽ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ജോസഫ് കൊന്നക്കൽ കൗൺസിലർമാരായ കെ ജെ ചാക്കോ, ഷീന എം വി, സിജോ മറ്റപ്പിള്ളി,ബേബിച്ചൻ ചിറപ്പുറത്തു, സിജോ മറ്റപ്പള്ളി,സെക്രട്ടറി ടിവി നാരായണൻ, മോഹനൻ പി, സതീഷ് പി വി, ജിഷ, അർച്ചന,അപ്പച്ചൻ നേടിയകലയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. നമ്മളാകുന്ന പ്രകൃതിയും മനുഷ്യനും കൂടിചേർന്ന പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതാണെന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. സമ്പൂർണ്ണ ശുചിത്വ യജ്ഞം ഗ്രാമങ്ങളിൽ ഉറപ്പുവരുത്തുന്നതിനും അവ നടപ്പിലാക്കുന്നതിനും, ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഈ ശുചിത്വ സന്ദേശ റാലി കൊണ്ട് ലക്ഷ്യമിടുന്നത്. വീടുകളിലെ സമ്പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിനായ് നഗരസഭ എല്ലാ വീടുകളിലേക്കും റിംഗ് കംബോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, ജി ബിന്നുകൾ തുടങ്ങിയവ നൽകി. സിറ്റി മാനേജർ മോഹനൻ പി ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി എച്ച് ഐ സതീശൻ പി വി, ജെ എച്ച് ഐ മാരായ ജിഷ, അർച്ചന തുടങ്ങിയവർ നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009