ശ്രീകണ്ഠാപുരം വാർത്തകൾ

റബറിന് അടിസ്ഥാന വില 250 രൂപ നിശ്ചയിക്കണം: റീജണൽ റബർ കർഷക വേദി യോഗം

Img 01

അടിയന്തരമായി റബറിൻ്റെ അടിസ്ഥാന വില 250 രൂപയായി നിശ്ചയിക്കണമെന്നും റീജണൽ റബർ കർഷക വേദി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു

പരസ്യം

പയ്യാവൂർ: റബർ കിലോഗ്രാമിന് 250 രൂപ നിരക്കിൽ കർഷകർക്ക് ഇൻസെൻ്റീവ് നല്കുമെന്നുള്ള സർക്കാർ വാഗ്ദാനം പാലിച്ച് നടപ്പാക്കണമെന്നും അടിയന്തരമായി റബറിൻ്റെ അടിസ്ഥാന വില 250 രൂപയായി നിശ്ചയിക്കണമെന്നും റീജണൽ റബർ കർഷക വേദി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വർധിപ്പിച്ച അടിസ്ഥാന വില പ്രഖ്യാപിക്കും വരെ റബർ കർഷക ദേശീയ ഫെഡറേഷൻ്റെ നേതൃത്വത്തിൽ തുടർച്ചയായ സമരത്തിന് ശ്രീകണ്ഠപുരം റീജനൽ റബർ കർഷക സമിതിയുമായി സഹകരിച്ച് പൂർണ പിന്തുണ നൽകുവാനും യോഗം തീരുമാനിച്ചു. റബർ പ്രൊഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ കർഷകർക്ക് റബർ സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കി ടയർ കമ്പനികളുമായി വിലപേശാനുള്ള അവസരമുണ്ടാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഇൻഫാം സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്കറിയ നെല്ലംകുഴി  ആവശ്യപ്പെട്ടു. ചെമ്പേരിയിലെ ഏരുവേശി റബർ കർഷക സംഘം (ആർപിഎസ്) ഓഡിറ്റോറിയത്തിൽ ചേർന്ന ശ്രീകണ്ഠപുരം റീജണൽ റബർ കർഷക സമിതി യോഗത്തിൽ പ്രസിഡൻ്റ്  പി.കെ.കുര്യാക്കോസ്  അധ്യക്ഷത വഹിച്ചു. സണ്ണി കാവനാൽ, രമേശൻ വയക്കര, കുഞ്ഞികൃഷ്ണൻ പടിയൂർ, ഡേവിസ് ആലങ്ങാടൻ, തോമസ് ഉറുമ്പിൽ , ഉണ്ണികൃഷ്ണൻ ചുഴലി എന്നിവർ പ്രസംഗിച്ചു.  🛑 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം